കാസര്‍ഗോഡ് വാഹന പരിശോധന നടത്തിയ ഹൈവേ പോലീസിന്റെ പക്കല്‍ നിന്നും വിജിലന്‍സ് സംഘം കണക്കില്‍പ്പെടാത്ത വന്‍ തുക കണ്ടെടുത്തു

വിജിലന്‍സ് സംഘം ഉപ്പള നയാബസാറില്‍ പരിശോധിക്കാനെത്തുമ്പോള്‍ ഹൈവേ പോലീസ് കടവരാന്തയ്ക്ക് സമീപം വാഹനം ഒതുക്കിയിട്ട നിലയിലായിരുന്നു. പോലീസ് വാഹനത്തിനുള്ളില്‍ പരിശോധന നടത്തിയ സംഘം തുടര്‍ന്ന് പരിസരവും പരിശോധിച്ചു. ഈ പരിശോധനയിലാണ് പണമടങ്ങിയ ബാഗ് കണ്ടെടുത്തത്.

കാസര്‍ഗോഡ് വാഹന പരിശോധന നടത്തിയ ഹൈവേ പോലീസിന്റെ പക്കല്‍ നിന്നും വിജിലന്‍സ് സംഘം കണക്കില്‍പ്പെടാത്ത വന്‍ തുക കണ്ടെടുത്തു

വാഹന പരിശോധന നടത്തിയ ഹൈവേ പോലീസിന്റെ പക്കല്‍ നിന്നും വിജിലന്‍സ് സംഘം വന്‍ തുക പിടിച്ചെടുത്തു. കാസര്‍ഗോഡ് ഉപ്പള നയാബസാറിന് സമീപം പുലര്‍ച്ചെ വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണക്കില്‍ പെടാത്ത 21,030 രൂപ വിജിലന്‍സ് പിടിച്ചെടുത്തത്.

പുലര്‍ച്ചേ റോഡില്‍ ചെക്കിങ് നടത്തുകയായിരുന്ന ഹൈവേ പോലീസ് സംഘം സമീപത്തെ കടവരാന്തയില്‍ ബാഗിലാക്കി ഒളിപ്പിച്ച തുകയാണ് വിജിലന്‍സ് കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കാസര്‍കോട് വിജിലന്‍സ് വിങ് റിപ്പോര്‍ട്ട് നല്‍കി. ജില്ലയിലെ ഹൈവേ പോലീസ് സംഘത്തെപ്പറ്റി നിരന്തരം പരാതിയുയര്‍ന്ന സഹാചര്യത്തിലാണ് പരിശോധനയുമായി വിജിലന്‍സ് സംഘം രംഗത്തിറങ്ങിയത്. നീലേശ്വരം ജങ്ഷനിലുണ്ടായിരുന്ന ഹൈവേ പോലീസ് സംഘത്തെയും വിജിലന്‍സ് പരിശോധിച്ചിരുന്നു. എന്നാല്‍ കണക്കില്‍ പറയുന്ന തുകയേക്കാള്‍ കുറവാണ് ഇവരില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത്.


ഞായറാഴ്ച പുലര്‍ച്ചേ 4.30നും അഞ്ചിനും ഇടയിലായിരുന്നു വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഉപ്പളയില്‍ വിജിലന്‍സ് ഡിവൈ.എസ്.പി. രഘുരാമന്റെയും നിലേശ്വരത്ത് വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ സി.ബാലകൃഷ്ണന്‍ നായര്‍, എ.അനില്‍കുമാര്‍ എന്നിവരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വാഹനങ്ങള്‍ പരിശോധിച്ച് പിഴയിടുന്ന ദ്യോഗസ്ഥര്‍ സ്വന്തം കൈയിലെ പണത്തിന്റെ കണക്ക് ജനറല്‍ ഡയറിയില്‍ എഴുതി വെക്കണം എന്നാണ് ചട്ടം. മാത്രമല്ല വാഹനങ്ങള്‍ പിടികൂടി പിഴയടുമ്പോള്‍ കര്‍ശനമായും രസീത് കൈമാറണമെന്നും നിയമമുണ്ട്. എന്നാല്‍ ിതുരണ്ടും പാലിച്ചിട്ടില്ല എന്ന് വിജിലന്‍സ് കണ്ടെത്തി.

വിജിലന്‍സ് സംഘം ഉപ്പള നയാബസാറില്‍ പരിശോധിക്കാനെത്തുമ്പോള്‍ ഹൈവേ പോലീസ് കടവരാന്തയ്ക്ക് സമീപം വാഹനം ഒതുക്കിയിട്ട നിലയിലായിരുന്നു. പോലീസ് വാഹനത്തിനുള്ളില്‍ പരിശോധന നടത്തിയ സംഘം തുടര്‍ന്ന് പരിസരവും പരിശോധിച്ചു. ഈ പരിശോധനയിലാണ് പണമടങ്ങിയ ബാഗ് കണ്ടെടുത്തത്. ബാഗില്‍ നിന്നും 19,000 രൂപയും എസ്‌ഐയുടെ പക്കല്‍ നിന്ന് 2,030 രൂപയുമാണ് കണക്കില്‍പ്പെടാത്തതായി വിജിലന്‍സ് കണ്ടെത്തിയത്.

വിജലന്‍സ് കണ്ടെത്തിയ ബാഗ് തങ്ങളുടേതല്ലെന്നാണ് പോലീസ് സംഘം അറിയിച്ചത്. എന്നാല്‍ കൃത്യമായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് വിജിലന്‍സ് ഡിവൈഎസ്പി. രഘുരാമന്‍ പറഞ്ഞു. പരിശോധനയില്‍ തെറ്റുകുറ്റങ്ങള്‍ കണ്ടെത്തുന്ന വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്ന പിഴയ്ക്ക് രസീത് നല്കാതെ പണം പ്രത്യേക ബാഗിലാക്കി സൂക്ഷിക്കുകയും പിടിക്കപ്പെടുമെന്ന ഭയത്താല്‍ അത് വാഹനത്തില്‍ വെക്കാതെ സമീപത്ത് എവിടെയെങ്കിലും സൂക്ഷിക്കുകയാണ് പതിവെന്നുമുള്ളത് വിജിലന്‍സിന് നേരത്തേ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈവേ പോലീസ് സംഘത്തെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

നീലേശ്വരത്ത് നടത്തിയ പരിശോധനയില്‍ ഹൈവേ പോലീസ് സംഘത്തിന്റെ കൈയില്‍ പിഴയായി ഈടാക്കിയ തുകയേക്കാള്‍ 1,200 രൂപ കുറവ് കണ്ടെത്തി. ഡ്യൂട്ടി തുടങ്ങുമ്പോള്‍ ഹൈവേ പോലീസ് സംഘത്തിന്റെ കൈവശം 3,400 രൂപയുണ്ടെന്നായിരുന്നു ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അതുകഴിച്ചുള്ള തുക രേഖപ്പെടുത്തിയതിനേക്കാള്‍ 1,200 രൂപ കുറവായിരുന്നു.

Read More >>