പ്രശസ്ത കാളപ്പോരുകാരന്‍ വിക്ടര്‍ ബാരിയോ കാളയുടെ കുത്തേറ്റു മരിച്ചു

കാളപ്പോരിനിടെ രോഷംപൂണ്ട കാള ബാരിയോയെ കൊമ്പില്‍ തൂക്കി എറിഞ്ഞ ശേഷം നെഞ്ചില്‍ കുത്തുകയുമായിരുന്നു.

പ്രശസ്ത കാളപ്പോരുകാരന്‍ വിക്ടര്‍ ബാരിയോ കാളയുടെ കുത്തേറ്റു മരിച്ചു

പ്രശസ്ത കാളപ്പോരുകാരന്‍ വിക്ടര്‍ ബാരിയോ (29) കാളയുടെ കുത്തേറ്റു മരിച്ചു. സ്‌പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളയുടെ കുത്തേറ്റ് മരിക്കുന്ന ആദ്യ വ്യക്തിയാണ് ബാരിയോ. സ്‌പെയിനിലെ കിഴക്കന്‍ നഗരമായ ടെറുളില്‍ നടന്ന കാളപ്പോരിനിടെയാണ് ബാരിയോയെ കാള കുത്തിമലര്‍ത്തിയത്.

സ്‌പെയിനില്‍ അവസാനമായി ഒരു കാളപ്പോരുകാരന്‍ കൊല്ലപ്പെട്ടത് 1985ലാണ്. ജോസ് കുബെറോ എന്നായാളാണ് അന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം 134 പേരാണ് കാളപ്പോരുകളില്‍ സ്‌പെയിനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാളപ്പോരിനിടെ രോഷംപൂണ്ട കാള ബാരിയോയെ കൊമ്പില്‍ തൂക്കി എറിഞ്ഞ ശേഷം നെഞ്ചില്‍ കുത്തുകയുമായിരുന്നു. 2,000 ലേറെ കാളപ്പോരുകള്‍ വര്‍ഷംതോറും സ്‌പെയിനില്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍ 2010 മുതല്‍ കാളപ്പോരുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെയിനിലെ പല പ്രദേശങ്ങളിലും കാളപ്പോര് ഇപ്പോള്‍ നിരോധിച്ചിട്ടുമുണ്ട്.

Read More >>