വിമര്‍ശകര്‍ക്ക് തന്റെ രോമത്തെ തൊടാനാവില്ലെന്നു വെള്ളാപ്പള്ളി നടേശന്‍

"മൈക്രോ ഫിനാന്‍സ് പദ്ധതി സമുദായാംഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യത്തെ നിര്‍മ്മാജനം ചെയ്യുന്നതില്‍ നൂറു ശതമാനം വിജയിച്ചു"

വിമര്‍ശകര്‍ക്ക് തന്റെ രോമത്തെ തൊടാനാവില്ലെന്നു വെള്ളാപ്പള്ളി നടേശന്‍

ഹരിപ്പാട്: തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ എന്‍െറ രോമത്തെ തൊടില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം ചേപ്പാട് യൂണിയന്‍െറ നേതൃത്വത്തില്‍ നടന്ന ഗുരുസ്തവം രചനാ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഇങ്ങനെ പരാമര്‍ശിച്ചത്.

മുന്പ് ഗുരുദേവനെ ആദര്‍ശങ്ങളെ തള്ളിപ്പറഞ്ഞവര്‍ തന്നെ ഇന്ന് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അതെ ആദര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. എത്ര തന്നെ വിമര്‍ശിച്ചാലും മൈക്രോ ഫിനാന്‍സ് പദ്ധതി സമുദായാംഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യത്തെ നിര്‍മ്മാജനം ചെയ്യുന്നതില്‍ നൂറു ശതമാനം വിജയിച്ചുവെന്ന കാര്യത്തില്‍ തനിക്കു ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിമര്‍ശങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നുവെന്നും കേസുകളെ ഭയപ്പെടുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>