വെള്ളാപ്പള്ളി നടേശനെതിരേ മൈക്രോഫിനാന്‍സ് തട്ടിപ്പിന് വീണ്ടും കേസ്; ഇല്ലാത്ത ശാഖയുടെ പേരില്‍ 15 ലക്ഷം രൂപ തട്ടിയെടുത്തതിന് റാന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ഇല്ലാത്ത ശാഖയുടെ പേരില്‍ 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ റാന്നി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വായ്പയെടുക്കാനായി സമര്‍പ്പിച്ച രേഖകളും വ്യാജമാണെന്നു പരാതിയില്‍ പറയുന്നു.

വെള്ളാപ്പള്ളി നടേശനെതിരേ മൈക്രോഫിനാന്‍സ് തട്ടിപ്പിന് വീണ്ടും കേസ്; ഇല്ലാത്ത ശാഖയുടെ പേരില്‍ 15 ലക്ഷം രൂപ തട്ടിയെടുത്തതിന് റാന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ മൈക്രോഫിനാന്‍സ് തട്ടിപ്പിന് വീണ്ടും കേസ്. ഇല്ലാത്ത ശാഖയുടെ പേരില്‍ 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ റാന്നി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വായ്പയെടുക്കാനായി സമര്‍പ്പിച്ച രേഖകളും വ്യാജമാണെന്നു പരാതിയില്‍ പറയുന്നു.

പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്നാണ് പണം തട്ടിയെടുത്തത്. നേരത്തെ, മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരേ കായംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കായംകുളം എസ്എന്‍ഡിപി യൂണിയന്റെ പരിധിയില്‍ നടന്ന ഒന്നരക്കോടിയോളം രൂപയുടെ മൈക്രോ ഫിനാന്‍സ് വായ്പയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് അന്ന് വെള്ളാപ്പള്ളിയെ കുരുക്കിയത്. കായംകുളം യൂണിയന്‍ പ്രസിഡന്റ് വേലഞ്ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ്് ലാല്‍, മുന്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ വെള്ളാപ്പള്ളി നടേശനെ കൂടാതെ കേസില്‍ പ്രതികളാക്കിയിട്ടുണ്ടായിരുന്നു.

ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ സംഘങ്ങള്‍ യൂണിയന്‍ ഓഫിസില്‍ നല്‍കിയ തുക അടച്ചിട്ടില്ലെന്നാണ് പരാതി. യൂണിയന്‍ ഓഫിസില്‍ പണം അടച്ചവര്‍ക്ക് ബാങ്കില്‍നിന്ന് ജപ്തി നോട്ടീസുകള്‍ ലഭിച്ചതോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

Read More >>