വെള്ളാപ്പള്ളി രാജി വയ്ക്കണമെന്ന് വിഎസ്

വെള്ളാപ്പള്ളി നടേശന്‍ സ്ഥാനമൊഴിഞ്ഞു പുറത്ത് പോകണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളി രാജി വയ്ക്കണമെന്ന് വിഎസ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്ഥാനമൊഴിഞ്ഞു പുറത്ത് പോകണമെന്ന്  വിഎസ് അച്യുതാനനന്ദന്‍ ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളിക്കു സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും രാജി വച്ച് പുറത്ത് പോവുകയാണ് അദ്ദേഹം ചെയ്യണ്ടത് എന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഎസ് പറഞ്ഞു.

എന്നാല്‍, വെള്ളാപ്പള്ളിക്കെതിരായ കേസ് ആസൂത്രിതമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ പ്രതികരണം. ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് എസ്എന്‍ഡിപി താലൂക്ക് യൂണിയനുകളാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.