വീരേന്ദ്രകുമാറും സഹോദരനും 135 ഏക്കർ കൈയേറിയെന്ന് 1988ൽത്തന്നെ കണ്ടെത്തൽ; റിപ്പോർട്ട് തയ്യാറാക്കിയ മാരപാണ്ഡ്യൻ ഇപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി; പി രാജന്റെ പോരാട്ടം അവസാനഘട്ടത്തിലേയ്ക്ക്

വയനാട് സബ് കളക്ടറായിരിക്കെ 1988 ആഗസ്റ്റ് 30ന് മാരപാണ്ഡ്യൻ ഐഎഎസാണ് ഉന്നതതല അന്വേഷണം വേണമെന്ന ശിപാർശയോടെ റിപ്പോർട്ട് നൽകിയത്. പൊതു ആവശ്യത്തിനായി സർക്കാർ നീക്കിവച്ചതായി 1966ൽ കോഴിക്കോട് കളക്ടർ പട്ടികപ്പെടുത്തിയ ഭൂമിയിൽ ഒമ്പതു സർവെ നമ്പരുകളിലായാണ് 135.18 ഏക്കർ കൈയേറ്റ ഭൂമി. സർവെ നമ്പരും മറ്റു വിശദാംശങ്ങളുമെല്ലാം റിപ്പോർട്ടിൽ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വീരേന്ദ്രകുമാറും സഹോദരനും 135 ഏക്കർ കൈയേറിയെന്ന് 1988ൽത്തന്നെ കണ്ടെത്തൽ; റിപ്പോർട്ട് തയ്യാറാക്കിയ മാരപാണ്ഡ്യൻ ഇപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി; പി രാജന്റെ പോരാട്ടം അവസാനഘട്ടത്തിലേയ്ക്ക്

മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം പി വീരേന്ദ്രകുമാറും സഹോദരൻ എം പി ചന്ദ്രനാഥ് ഗൌഡറും പിതാവ് പത്മപ്രഭാ ഗൌഡറും സർക്കാർ ഭൂമി കൈയേറി കൈവശം വച്ചുവെന്നും അനധികൃതമായി വിൽപന നടത്തിയെന്നും 1988ൽത്തന്നെ റിപ്പോർട്ട്. വയനാട് സബ് കളക്ടറായിരിക്കെ 1988 ആഗസ്റ്റ് 30ന് മാരപാണ്ഡ്യൻ ഐഎഎസാണ് ഉന്നതതല അന്വേഷണം വേണമെന്ന ശിപാർശയോടെ റിപ്പോർട്ട് നൽകിയത്.

വീരേന്ദ്രകുമാറിനും മകൻ ശ്രേയാംസ് കുമാറിനുമെതിരെ കേസെടുക്കാൻ തലശേരി വിജിലൻസ് കോടതിയുടെ ഉത്തരവ് നടപ്പാകുമ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയോടെ വനംവകുപ്പു സെക്രട്ടറിയാണ് മാരപാണ്ഡ്യൻ. ഇതോടെ 28 വർഷം മുമ്പ് പി രാജൻ തുടങ്ങിയ പോരാട്ടം മറ്റൊരു ഘട്ടത്തിലാവുകയാണ്. പൊതു ആവശ്യത്തിനായി സർക്കാർ നീക്കിവച്ചതായി 1966ൽ കോഴിക്കോട് കളക്ടർ പട്ടികപ്പെടുത്തിയ ഭൂമിയിൽ ഒമ്പതു സർവെ നമ്പരുകളിലായാണ് 135.18 ഏക്കർ കൈയേറ്റ ഭൂമി. സർവെ നമ്പരും മറ്റു വിശദാംശങ്ങളുമെല്ലാം റിപ്പോർട്ടിൽ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


[caption id="attachment_29760" align="aligncenter" width="639"]02 അന്നത്തെ സബ് കളക്റ്റർ മാരപാണ്ഡ്യന്റെ റിപ്പോർട്ടിൽ നിന്ന്[/caption]

വീരേന്ദ്രകുമാറും സഹോദരനും നിയമവിരുദ്ധമായി ഭൂമി വിറ്റ പതിമൂന്നു കേസുകളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തി. ഒരു സബ് രജിസ്റ്റ്ട്രാർ ഓഫീസിലും ആധാരം പതിക്കാതെയായിരുന്നു വിൽപ്പനക്കരാറുകൾ. ഏതാണ്ട് 55 ഏക്കറോളം ഭൂമിയാണ് ഇത്തരത്തിൽ വിറ്റത്. കൈവശം ഉണ്ടെന്നല്ലാതെ ഈ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന ഒരു രേഖയും ഇവരുടെ പക്കലില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പിതാവിന്റെയും മാതാവിന്റെയും പാരമ്പര്യ സ്വത്താണെന്ന് അവകാശപ്പെട്ടായിരുന്നു എല്ലാ ഭൂമിയ്ക്കും വിൽപനക്കരാറുണ്ടാക്കിയത്. ഈ വിൽപനകളെല്ലാം സംശയകരമാണെന്നും അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.വായിക്കുക 


വീരേന്ദ്രകുമാറിനെതിരെ വിജിലൻസ് അന്വേഷണം; പരാതി നൽകിയത്
മാതൃഭൂമി മുൻ അസിസ്റ്റൻറ് എഡിറ്റർവിൽപന നടത്തിയ ഭൂമിയെല്ലാം 1966ൽ കോഴിക്കോട് കളക്ടർ പൊതുതാൽപര്യത്തിനായി പട്ടികപ്പെടുത്തിയ സർവെ നമ്പരുകളിലുള്ളതാണെന്ന് റിപ്പോർട്ട് അസന്നിഗ്ധമായി വ്യക്തമാക്കുന്നു. (പാരഗ്രാഫ് 6). വീരേന്ദ്രകുമാറിനും സഹോദരനും ദീർഘകാലം എങ്ങനെ ഈ വസ്തുക്കൾ കൈവശം വെയ്ക്കാൻ കഴിഞ്ഞുവെന്നായിരുന്നു സബ് കളക്ടർ അത്ഭുതം കൂറിയത്. എല്ലാ സത്യവും പുറത്തുകൊണ്ടുവരാൻ സർക്കാർ ഉന്നതതലത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

[caption id="attachment_29767" align="aligncenter" width="639"]അന്നത്തെ സബ് കളക്റ്റർ മാരപാണ്ഡ്യന്റെ റിപ്പോർട്ടിൽ നിന്ന് അന്നത്തെ സബ് കളക്റ്റർ മാരപാണ്ഡ്യന്റെ റിപ്പോർട്ടിൽ നിന്ന്[/caption]

1987-91ൽ കൽപ്പറ്റ എംഎൽഎ ആയിരുന്നു അദ്ദേഹം. അന്നത്തെ നായനാർ മന്ത്രിസഭയിൽ അഞ്ചു ദിവസം അദ്ദേഹം വനംവകുപ്പു മന്ത്രിയുമായിരുന്നു. വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയസ്വാധീനം മൂലം ഈ റിപ്പോർട്ടിന്മേൽ അക്കാലത്ത് നടപടികളൊന്നുമുണ്ടായില്ല. മാറി മാറി വന്ന എല്ലാ സർക്കാരുകളിലും വീരേന്ദ്രകുമാറിനും മാതൃഭൂമിയ്ക്കുമുണ്ടായിരുന്ന സ്വാധീനം മൂലം ഒരു അന്വേഷണവും മുന്നോട്ടു പോയില്ല. ഈ കേസിനെ നിരീക്ഷിക്കുന്നവരൊന്നടങ്കം പുതിയ സർക്കാരിന്റെ കീഴിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തെ സാകൂതം വീക്ഷിക്കുകയാണ്.

Read More >>