ഐസ്ക്രീം പാർലർ കേസിൽ നിയമ പോരാട്ടം തുടരാനുറച്ചു വിഎസ്

കേസിലെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് നേരത്തെ കോഴിക്കോട്ടെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പിന്നീട് സിബിഐ അന്വേഷണം വേണമെന്ന നിലപാടുമായി വിഎസ് അച്യുതാനന്ദൻ മുന്നോട്ട് പോയതിനാല്‍ ഈ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ഈ കേസുമായി മുന്നോട്ടു പോകാന്‍ വി എസ് തീരുമാനിച്ചത്.

ഐസ്ക്രീം പാർലർ കേസിൽ നിയമ പോരാട്ടം തുടരാനുറച്ചു വിഎസ്

കോഴിക്കോട്: ഐസ്ക്രീം പാർലർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട്  വീണ്ടും കോഴിക്കോട്ടെ ഒന്നാം ക്ളാസ് മജിസ്ട്രറ്റ് കോടതിയെ സമീപിക്കാന്‍ വി എസ് അച്ചുതാനന്ദൻ ഒരുങ്ങുന്നു. കേസിലെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് നേരത്തെ കോഴിക്കോട്ടെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍   പിന്നീട് സിബിഐ അന്വേഷണം വേണമെന്ന നിലപാടുമായി വിഎസ് അച്യുതാനന്ദൻ മുന്നോട്ട് പോയതിനാല്‍ ഈ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ്     വീണ്ടും ഈ കേസുമായി മുന്നോട്ടു പോകാന്‍ വി എസ് തീരുമാനിച്ചത്.

സിബിഐ അന്വേഷണം തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധിപകർപ്പ് കിട്ടിയശേഷം കീഴ്ക്കോടതിയെ സമീപിക്കാനാണ്  വിഎസ് തന്‍റെ കോഴിക്കോടുള്ള  അഭിഭാഷകന് നിർദേശം നൽകിയത്

Read More >>