പരുക്ക് മൂലം ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി; ഒളിമ്പിക്‌സ് നഷ്ടമായേക്കും

പരുക്ക് മൂലം ഉസൈല്‍ ബോള്‍ട്ട് ജമൈക്കന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. നൂറ് മീറ്റര്‍ ഫൈനല്‍ മത്സരത്തിന് മുമ്പാണ് പിന്‍മാറ്റം. കാലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് പിന്‍മാറിയതെന്ന് ബോള്‍ട്ട് ട്വീറ്റ് ചെയ്തു.

പരുക്ക് മൂലം ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി; ഒളിമ്പിക്‌സ് നഷ്ടമായേക്കും

കിങ്സ്റ്റണ്‍: പരുക്ക് മൂലം ഉസൈൻ ബോള്‍ട്ട് ജമൈക്കന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. നൂറ് മീറ്റര്‍ ഫൈനല്‍ മത്സരത്തിന് മുമ്പാണ് പിന്‍മാറ്റം. കാലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് പിന്‍മാറിയതെന്ന് ബോള്‍ട്ട് ട്വീറ്റ് ചെയ്തു.
ഇതോടെ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള ബോള്‍ട്ടിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റു. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാത്തവരെ  ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാടാണ്  ജമൈക്കന്‍ അസോസിയേഷന്റേത്. എന്നാല്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണം എന്ന് ആവശ്യപ്പെട്ട് ബോള്‍ട്ട് അസോസിയേഷന് കത്ത് നല്‍കിയിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ബോള്‍ട്ട് ഹാജരാക്കിയിരുന്നു.

ചികിത്സ ആരംഭിച്ചതായും ഈ മാസം 22 ന് നടക്കുന്ന ലണ്ടന്‍ ആനിവേഴ്‌സറി ഗെയിംസില്‍ പങ്കെടുത്ത് ശരീരിക ക്ഷമത തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അതു വഴി ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ബോള്‍ട്ട് പറഞ്ഞു. ചികിത്സയുടെ ചിത്രങ്ങളും ബോൾട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

bolt