യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപ് v. ഹിലാരി

50 സംസ്ഥാനങ്ങളില്‍ നിന്നുള്ള 2,382 പ്രതിനിധികളുടെ പിന്തുണ നേടിയാണ് ഹിലരി വൈറ്റ് ഹൗസിലേക്കുള്ള തന്റെ പ്രയാണത്തിന് തുടക്കമിട്ടത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപ് v. ഹിലാരി

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റണും തമ്മിലെന്നുറപ്പായി.കഴിഞ്ഞ ദിവസം ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ ഹിലാരിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗത്ത് ഡകോത്തയിലെ 15 പ്രതിനിധികളുടെ വോട്ട് കൂടി അനുകൂലമായതോടെയാണ് നോമിനേഷന് വേണ്ട പിന്തുണ അവര്‍ ഉറപ്പിച്ചത്.

പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ ഹില്ലരിക്കെതിരെ ശക്തമായ സാന്നിദ്ധ്യമായി രംഗത്തുണ്ടായിരുന്ന ബേണി സാന്റേഴ്‌സും ഹില്ലരിക്ക് പിന്തുണ പ്രഖ്യാപിച്ചു

50 സംസ്ഥാനങ്ങളില്‍ നിന്നുള്ള 2,382 പ്രതിനിധികളുടെ പിന്തുണ നേടിയാണ് ഹിലരി വൈറ്റ് ഹൗസിലേക്കുള്ള തന്റെ പ്രയാണത്തിന് തുടക്കമിട്ടത്.

ഇത് ആദ്യമായാണ് ഒരു വനിത അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന പാര്‍ട്ടിയുടെ സ്ഥാനാ‍ര്‍ത്ഥിയാകുന്നത്.നവംബര്‍ 8നാണ് അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്.

Read More >>