നിങ്ങള്‍ പശുവിന്റെ രക്ഷയ്ക്കിറങ്ങുമ്പോള്‍ മനുഷ്യന്റെ രക്ഷയ്ക്ക് ആരിറങ്ങും: ഗോസംരക്ഷണ പ്രവര്‍ത്തകരുടെ ദളിത് അതിക്രമങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി

മനുഷ്യരുടെ ജീവന്‍ ബലി നല്‍കിക്കൊണ്ട് ആകരുത് പശുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ഉനയില്‍ ഗോരക്ഷകര്‍ ദളിതരെ മര്‍ദ്ദിച്ചത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ പശുവിന്റെ രക്ഷയ്ക്കിറങ്ങുമ്പോള്‍ മനുഷ്യന്റെ രക്ഷയ്ക്ക് ആരിറങ്ങും: ഗോസംരക്ഷണ പ്രവര്‍ത്തകരുടെ ദളിത് അതിക്രമങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി

ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ദളിത് അതിക്രമങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അതാവാലെ. നിങ്ങള്‍ പശുവിന്റെ രക്ഷയ്ക്കിറങ്ങുമ്പോള്‍ മനുഷ്യന്റെ രക്ഷയ്ക്ക് ആരിറങ്ങുമെന്നാണ് കേന്ദ്രമന്ത്രി ചോദ്യമയുര്‍ത്തിയത്. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാംദാസ് ഗോരക്ഷകര്‍ക്കെതിരെ രംഗെത്തത്തിയത്.

മനുഷ്യരുടെ ജീവന്‍ ബലി നല്‍കിക്കൊണ്ട് ആകരുത് പശുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ഉനയില്‍ ഗോരക്ഷകര്‍ ദളിതരെ മര്‍ദ്ദിച്ചത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ ദളിതര്‍ ബുദ്ധമതം സ്വീകരിക്കണമെന്നും രാംദാസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ രാംദാസ് കേന്ദ്രമന്ത്രിസഭയില്‍ എത്തിയത്. മായാവതിയുടെ ദളിതരുടെ നേതാവെന്ന അവകാശവാദത്തെയും രാംദാസ് രൂക്ഷമായി വിമര്‍ശിച്ചു. ദളിതരുടെ നേതവാണ് മായാവതിയെങ്കില്‍ എന്ത് കൊണ്ടാണ് അവര്‍ ബുദ്ധമതം സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

Read More >>