ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് യുഡിഎഫിന് തന്നെ

ഉദുമയില്‍ നിന്നും വിജയിച്ച പാദൂര്‍ കുഞ്ഞഹമ്മദ് ഹാജിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് നടന്നത്.

ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് യുഡിഎഫിന് തന്നെ

കാസര്‍ഗോഡ്: ഉദുമ ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ 1886 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ ജില്ലാ പഞ്ചായത് ഭരണം യുഡിഎഫ് നിലനിര്‍ത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തത്. ആകെയുള്ള 17 സീറ്റുകളില്‍ എട്ടെണ്ണം യുഡിഎഫും ഏഴെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം ബിജെപിയും നേടിയിരുന്നു. ഉദുമയില്‍ നിന്നും വിജയിച്ച പാദൂര്‍ കുഞ്ഞഹമ്മദ് ഹാജിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് നടന്നത്.


യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ക്ക് അഭിമാനപ്പോരാട്ടമായ തിരഞ്ഞെടുപ്പില്‍ പാദൂറിന്റെ മകന്‍ ഷാനവാസ് പാദൂറിലൂടെ യുഡിഎഫ് വിജയം നേടുകയായിരുന്നു.

കഴിഞ്ഞ തവണത്തേതിനേക്കാള്‍ 12 ശതമാനം പോളിംഗ് കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഇടതുമുന്നണിക്ക് സാധ്യത കല്‍പിച്ചിരുന്നെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഉദുമ പഞ്ചായത്തില്‍ ഭൂരിപക്ഷം നേടാനായാണ് ഇടതുപക്ഷം നേട്ടമായി കണക്കാക്കുന്നത്. ബിജെപിയും പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നെങ്കിലും യാതൊരു നേട്ടവും ഉണ്ടാക്കാനായില്ല.

Story by
Read More >>