കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് അസ്വരാസ്യങ്ങള്‍ക്കിടയില്‍ ഇന്ന് യുഡിഎഫ്

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം പാരമ്യത്തിലാണ്. ഇവര്‍ തമ്മിലുള്ള പോര് ചൂട് പിടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കേരളകോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു.

കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് അസ്വരാസ്യങ്ങള്‍ക്കിടയില്‍ ഇന്ന് യുഡിഎഫ്

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടയ്ക്ക് ഇന്നു യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരും. കേരള കോണ്‍ഗ്രസ്-എം, ജനതാദള്‍-യു, ആര്‍എസ്പി തുടങ്ങിയ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി തര്‍ക്ക പരിഹാരം ലക്ഷ്യമിട്ടാണ് യുഡിഎഫ് യോഗം ചേരുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം പാരമ്യത്തിലാണ്. ഇവര്‍ തമ്മിലുള്ള പോര് ചൂട് പിടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കേരളകോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു.

കോണ്‍ഗ്രസ്- കേരളകോണ്‍ഗ്രസ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ കഴിയുമോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. മുതിര്‍ന്ന ഘടകകക്ഷി നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>