യുഎഇ വിദ്യാഭ്യാസത്തിൽ ഇനി സന്മാർഗപാഠങ്ങളും

യുഎഇയിലെ സ്ക്കൂളുകളിൽ സന്മാർഗ പാഠങ്ങൾ നിർബന്ധമാക്കാൻ സർക്കാർ നിർദ്ദേശം. അബുദാബി രാജകുമാരനും യുഎഇ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

നൈതികത, വ്യക്തിഗതവും സാമൂഹ്യവുമായ വികാസം, സംസ്ക്കാരവും പാരമ്പര്യവും, പൌരബോധം, മനുഷ്യാവകാശങ്ങളും ചുമതലകളും എന്നീ അഞ്ചു വിഷയങ്ങളിലാണ് ഊന്നൽ. യുഎഇ വിദ്യാഭ്യാസ വകുപ്പിന്റെയും അബുദാബി വിദ്യാഭ്യാസ കൌൺസിലിന്റെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിൽ ഇവ കരിക്കുലത്തിൻ്റെ ഭാഗമാക്കും.

സാന്മാർഗിക പാഠങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിക്കും. പാഠങ്ങൾ യുഎഇയുടെ സാംസ്ക്കാരിക വ്യക്തിത്വത്തിലും ആചാരങ്ങളിലും പാരമ്പര്യത്തിലും ഊന്നി നിൽക്കുന്നതാണെന്ന് കമ്മിറ്റി ഉറപ്പു വരുത്തും. തയ്യാറാക്കുന്ന പാഠം ദേശീയ വിദ്യാഭ്യാസ കരിക്കുലത്തിന്റെ ഭാഗമാക്കുന്നതും ഈ കമ്മിറ്റിയുടെ ചുമതലയാണ്.

സാംസ്ക്കാരികത്തനിമയും സഹിഷ്ണുത, പരസ്പര ബഹുമാനം, സഹകരണം സാമൂഹ്യസേവനം, സഹാനുഭൂതി, ത്യാഗം തുടങ്ങിയ ധാർമ്മിക മൂല്യങ്ങളുടെയും സംരക്ഷണത്തിൽ  യുഎഇയ്ക്ക് അതുല്യമായ സ്ഥാനമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നേട്ടവും പരിഷ്കാരവും എത്രതന്നെയായാലും   മൂല്യങ്ങളും ആചാരമര്യാദകളും എത്രത്തോളം സംരക്ഷിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് രാജ്യപുരോഗതിയെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.