രണ്ടു മലയാളി താരങ്ങള്‍ റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി

രഞ്ജിത് മഹേശ്വരിയും ജിന്‍സണ്‍ ജോണ്‍സനുമാണ് ഇന്ന് നടന്ന മൂന്നാം ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സ് മീറ്റില്‍ റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്

രണ്ടു മലയാളി താരങ്ങള്‍ റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി

രഞ്ജിത് മഹേശ്വരിയും ജിന്‍സണ്‍ ജോണ്‍സനുമാണ് ഇന്ന്  നടന്ന മൂന്നാം ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സ് മീറ്റില്‍ റിയോ  ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. ബംഗലൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്‌സില്‍ 17.30 മീറ്റര്‍ ദൂരം പിന്നിട്ട്  ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായിയാണ് രഞ്ജിത് മഹേശ്വരി ഒളിമ്പിക്‌സ് യോഗ്യത നേടിയത്.   16.85 ആയിരുന്നു ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുളള യോഗ്യത, 17.30മീറ്റര്‍ ദൂരം കുറിച്ചാണ് രഞ്ജിത്ത് മഹേശ്വരി യോഗ്യത നേടിയത്.


രഞ്ജിത്ത് മഹേശ്വരിയുടെ മൂന്നാമത്തെ ഒളിന്പിക്‌സാണ്. 2008ലും 2012ലും നടന്ന ഒളിന്പിക്‌സുകളില്‍ രഞ്ജിത്ത് പങ്കെടുത്തിരുന്നു. ജിന്‍സണ്‍ ജോണ്‍സണാണ് റിയോ ഒളിന്പിക്‌സിന് യോഗ്യത നേടിയ മറ്റൊരു മലയാളി താരം. 800 മീറ്ററിലാണ് ജിന്‍സൺ യോഗ്യത നേടിയത്. 1.45.98 സെക്കന്റിലാണ് ജിന്‍സണ്‍ ഓടിയെത്തിയത്. ഒളിന്പിക് യോഗ്യത നേടാന്‍ വേണ്ടിയിരുന്നത് 1.46.00 സെക്കന്റും. കോഴിക്കോട് സ്വദേശിയായ ജിന്‍സണ്‍ ജോണ്‍സണ്‍ന്റെ ആദ്യ ഒളിന്പിക്‌സാണ് റിയോയിലേത്.



Read More >>