കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിൽ

കൊല്ലപ്പെട്ട മരിയാദാസന്റെ അയല്‍വാസികളും പാറശാല സ്വദേശിയുമായ വിനുവും ഭാര്യയുമാണ് അറസ്റ്റിലായത്. തിരുനെൽവേലിയിൽ വച്ചാണ് ഇരുവരേയും ഷാഡോ പൊലീസ് പിടികൂടിയത്

കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്ത് അക്രമി സംഘം വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട  മരിയാദാസന്റെ അയല്‍വാസികളും പാറശാല സ്വദേശിയുമായ വിനുവും ഭാര്യയുമാണ് അറസ്റ്റിലായത്. തിരുനെൽവേലിയിൽ വച്ചാണ് ഇരുവരേയും ഷാഡോ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്.  മൂന്നംഗ സംഘം മരിയാദാസിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.  മരിയാദാസിന്റെ ഭാര്യ ഷീജയ്ക്കും വെട്ടേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.  സംഭവം നടക്കുന്ന സമയത്ത് ദമ്പതികളുടെ രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു.

Read More >>