ജനാധിപത്യത്തെ പിന്തുണച്ച് തുര്‍ക്കിയില്‍ കൂറ്റന്‍ റാലി

ഇസ്താംബുള്‍ ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളിലാണ് റാലികള്‍ സംഘടിപ്പിച്ചത്. ജനാധിപത്യം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള മുദ്രാവാക്യം വിളിച്ചാണ് തുര്‍ക്കി ജനത റാലി നടത്തിയത്. തുര്‍ക്കിയുടെ ദേശീയ പതാകയും ഉയര്‍ത്തിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്

ജനാധിപത്യത്തെ പിന്തുണച്ച് തുര്‍ക്കിയില്‍ കൂറ്റന്‍ റാലി

അങ്കാറ: പട്ടാള അട്ടിമറിയെ ചെറുത്തു തോല്‍പ്പിച്ചതിന് തൊട്ടു പിന്നാലെ തുര്‍ക്കിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലികള്‍. ഇസ്താംബുള്‍ ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളിലാണ് റാലികള്‍ സംഘടിപ്പിച്ചത്. ജനാധിപത്യം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള മുദ്രാവാക്യം വിളിച്ചാണ് തുര്‍ക്കി ജനത റാലി നടത്തിയത്. തുര്‍ക്കിയുടെ ദേശീയ പതാകയും ഉയര്‍ത്തിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.

turk

വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് തെരുവിലിറങ്ങിയ ജനങ്ങള്‍ സര്‍ക്കാര്‍ അനുകൂലികളായ സൈന്യവും പൊലീസുമായി ചേര്‍ന്ന് അട്ടിമറി ശ്രമം തകര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 265 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 104 പേര്‍ പട്ടാളക്കാരാണ്. അയിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അട്ടിമറിക്ക് ശ്രമിച്ച രണ്ടായിരത്തി അഞ്ഞൂറിലധികം വരുന്ന പട്ടാളക്കാരെ അറസ്റ്റ് ചെയ്തു.  2700 ജഡ്ജിമാരെ പുറത്താക്കി

Read More >>