തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; സര്‍ക്കാരിന് പിന്തുണയുമായി ജനം തെരുവില്‍, ഏറ്റുമുട്ടലില്‍ 60 മരണം

അട്ടിമറി വാര്‍ത്തകള്‍ക്ക് പിന്നാലെ രാജ്യത്തുടനീളം സ്‌ഫോടനങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ ഇടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് ആസ്ഥാനത്ത് സൈന്യം നടത്തിയ ഹെലിക്കോപ്റ്റര്‍ ആക്രമണത്തില്‍ 17 പൊലീസുകാര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; സര്‍ക്കാരിന് പിന്തുണയുമായി ജനം തെരുവില്‍, ഏറ്റുമുട്ടലില്‍ 60 മരണം

അങ്കാറ: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതായി സൈന്യം. രാജ്യത്ത് ജനാധിപത്യവും മനുഷ്യാവകാശവും സംരക്ഷിക്കാനാണ് അധികാരം പിടിച്ചെടുത്തതെന്ന് സൈന്യം അറിയിച്ചു. എന്നാല്‍ സൈനിക അട്ടിമറി നിഷേധിച്ച് പ്രസിഡന്റ് റജാബ് ത്വയ്ബ് എര്‍ദോഗന്‍
രംഗത്തെത്തി. അട്ടിമറി ശ്രമം തകര്‍ത്തു  എന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രസിഡന്റ് അറിയിച്ചു. സർക്കാരിന് പിന്തുണ അറിയിച്ച് പതിനായിരക്കണക്കിന് ആളുകളാണ് തെരുവിൽ ഇറങ്ങിയത്. അട്ടിമറി ശ്രമം നടത്തിയ പട്ടാളക്കാര്‍ കീഴടങ്ങിയെന്നും അവരെ അറസ്റ്റ് ചെയ്തു എന്നും  റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രധാനമന്ത്രി പ്രത്യേക പാര്‍ലമെന്റ് യോഗം വിളിച്ചു.


[caption id="attachment_30552" align="aligncenter" width="640"]president-turkey തുർക്കി പ്രസിഡന്റ് എർഗോഡാൻ പട്ടാള അട്ടിമറിയെ തള്ളിപ്പറഞ്ഞു[/caption]

അട്ടിമറി വാര്‍ത്തകള്‍ക്ക് പിന്നാലെ രാജ്യത്തുടനീളം സ്‌ഫോടനങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ ഇടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് ആസ്ഥാനത്ത് സൈന്യം നടത്തിയ ഹെലിക്കോപ്റ്റര്‍ ആക്രമണത്തില്‍ 17 പൊലീസുകാര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്‌ഫോടനം നടന്നു എന്നും എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അങ്കാറയിലെ തന്ത്ര പ്രധാന മേഖലകളില്‍ തോക്കുകളും ആയുധങ്ങളുമായി സൈന്യം നിലയുറപ്പിച്ചതായും തുര്‍ക്കിയുടെ പതാക വീശുന്നതിന്റെ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. തെരുവിലിറങ്ങിയ ജനക്കൂട്ടത്തിന് നേരെ സൈന്യം വെടിയുതിര്‍ത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനപ്പെട്ട റോഡുകളില്‍ എല്ലാം തന്നെ ആയുധമേന്തിയ സൈനികര്‍ നിലയുറപ്പിച്ചു. ഇസ്താംബൂളിലെ തക്‌സീം ചത്വരത്തിലും സ്‌ഫോടനമുണ്ടായി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ എല്ലാം തന്നെ അടച്ചുപൂട്ടി.

[caption id="attachment_30551" align="aligncenter" width="640"]turkey തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ തെരുവികളിലാകെ സൈനിക സാന്നിദ്ധ്യം പ്രകടമായിരുന്നു[/caption]

സൈന്യത്തിന്റെ നിരോധനാജ്ഞ അവഗണിച്ച് നിരവധി ജനങ്ങള്‍ തെരുവിലിറങ്ങി. സൈനിക പോസ്റ്റുകള്‍ക്ക് മുന്നിലും പട്ടാള ടാങ്കുകള്‍ക്ക് മുന്നിലും പ്രതിഷേധവുമായി ജനങ്ങള്‍ തടിച്ചു കൂടി.

image-turkey

അതിനിടെ തുര്‍ക്കിയിലെ ഇന്ത്യക്കാർ ശാന്തരായിരിക്കണമെന്നും താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്നും അങ്കാറയിലെ ഇന്ത്യന്‍ എംബസി പൗരന്‍മാരോട് ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനായി തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസിയുടെ നമ്പര്‍ നല്‍കിയിട്ടുണ്ട്.

Read More >>