നൂറ്റിരണ്ടാം വയസിലും ഫോട്ടോഗ്രാഫർ; സുനെകോ സസമോട്ടോ അത്ഭുതമാകുന്നു

സുനെകോ സസമോട്ടോ ജപ്പാനിന്റെ ആദ്യത്തെ ഫോട്ടോ മാധ്യമപ്രവര്‍ത്തകയാണ്. 1914 സെപ്റ്റംബര്‍ 1ന്നു ജനിച്ച സസമോട്ടോ ലോകത്ത് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന ഫോട്ടോഗ്രാഫറില്‍ ഒരാളാണ്. പ്രായം 102 ആയെങ്കിലും ഇപ്പോഴും ഫോട്ടോഷൂട്ടിംഗില്‍ സജീവമാണ് സസമോട്ടോ.

നൂറ്റിരണ്ടാം വയസിലും ഫോട്ടോഗ്രാഫർ; സുനെകോ സസമോട്ടോ അത്ഭുതമാകുന്നു

സുനെകോ സസമോട്ടോ ജപ്പാനിന്റെ ആദ്യത്തെ ഫോട്ടോ മാധ്യമപ്രവര്‍ത്തകയാണ്. 1914 സെപ്റ്റംബര്‍ 1ന്നു ജനിച്ച സസമോട്ടോ ലോകത്ത് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന ഫോട്ടോഗ്രാഫറില്‍ ഒരാളാണ്. പ്രായം 102 ആയെങ്കിലും ഇപ്പോഴും ഫോട്ടോഷൂട്ടിംഗില്‍ സജീവമാണ് സസമോട്ടോ.

[caption id="attachment_31480" align="aligncenter" width="698"]102 മത് വയസ്സിലും ഫോട്ടോഗ്രാഫിയില്‍ സജീവമായ സസമോട്ടോ 102 മത് വയസ്സിലും ഫോട്ടോഗ്രാഫിയില്‍ സജീവമായ സസമോട്ടോ[/caption]

25 മത് വയസ്സിലാണ് സസമോട്ടോ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറായി കരിയര്‍ ആരംഭിക്കുന്നത്. യുദ്ധത്തിനു മുന്‍പും ശേഷവുമുള്ള ജപ്പാനിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് സസമോട്ടോ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. "ഞാന്‍ മനസിലാക്കുന്ന ലോകമാണ് എന്റെ ചിത്രങ്ങള്‍." അവര്‍ പറയുന്നു സ്വാഭാവികമായ കൗതുകങ്ങളാണ് തന്റെ ചിത്രങ്ങളുടെ പ്രഭവകേന്ദ്രം എന്ന് സസമോട്ടോ വിശ്വസിക്കുന്നു.


[caption id="attachment_31479" align="aligncenter" width="690"]സസമോട്ടോ തന്‍റെ കരിയറിന്‍റെ ആരംഭത്തില്‍ സസമോട്ടോ തന്‍റെ കരിയറിന്‍റെ ആരംഭത്തില്‍[/caption]

നീണ്ട 70 വര്‍ഷങ്ങള്‍ നീളുന്ന കരിയര്‍ സമ്മാനിച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിനൊരുങ്ങുകയാണ് സസമോട്ടോ എന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം കാലിനും കൈയ്ക്കും ഉണ്ടായ ഒടിവിനെ തുടര്‍ന്ന്, ഭാഗികമായ ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും, പ്രായത്തിന്റെതായ അസ്വസ്ഥതകള്‍ അലട്ടുന്നുണ്ടെങ്കിലും 102 വയസ്സിലും ഫോട്ടോഗ്രാഫിയിലുള്ള സസമോട്ടോയുടെ അഭിനിവേശം കുറയുന്നില്ല. hiroshima after bombing

പൂര്‍ണമായ ചലനശേഷി നേടിയെടുക്കുവാനുള്ള ചികിത്സ തേടിയ സസമോട്ടോ ഇപ്പോള്‍ ഒരു പ്രോജക്റ്റ് നടപ്പിലാക്കുവാനുള്ള തയാറെടുപ്പിലാണ്. ഹാന അകാരി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റില്‍ വിവിധങ്ങളായ പൂക്കളെയാണ് ചിത്രീകരിച്ചിരുന്നത്. മരിച്ചു പോയ ഫോട്ടോഗ്രാഫറായ സുഹൃത്തുകള്‍ക്കു വേണ്ടിയുള്ള സമര്‍പ്പണമാണ്‌ ഹാന അകാരി.

"അലസതയാണ് ജീവിതത്തിന്റെ ഊര്‍ജ്ജമില്ലാതാക്കുന്നത്. വിജയിക്കാനായി സ്വയം ജീവിതത്തെ നിര്‍ബന്ധിച്ചുക്കൊണ്ടിരിക്കണം. ഇതാണ് സമൂഹത്തിനോടുള്ള എന്റെ സന്ദേശം." സസമോട്ടോ പറയുന്നു.