സദ്ദാം ഹുസൈൻ നല്ല കാര്യങ്ങള്‍ ചെയ്തു എന്ന് ഡോണാൾഡ് ട്രംപ്

സദ്ദാം ഹുസൈനും, ലിബിയന്‍ വിപ്ലവകാരി ഗദ്ദാഫിയും ജീവിച്ചിരുന്നെങ്കിൽ ഇപ്പോഴുള്ള ലോകം നൂറു ശതമാനം കൂടുതൽ നല്ലതായിരുന്നേനെ എന്നും ട്രംപ് കരുതുന്നു.

സദ്ദാം ഹുസൈൻ നല്ല കാര്യങ്ങള്‍ ചെയ്തു എന്ന് ഡോണാൾഡ് ട്രംപ്

"സദ്ദാം ഹുസൈൻ ഒരു ക്രൂരനായിരുന്നു, അല്ലെ? പക്ഷെ അയാൾ ചെയ്ത നല്ല കാര്യമെന്താണെന്നു അറിയാമോ?" ചോദിക്കുന്നത് ഡോണാൾഡ് ട്രംപാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന റിപബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രംപ്.

"സദ്ദാം തീവ്രവാദികളെ കൊന്നൊടുക്കി.. അതു നല്ല കാര്യമല്ലെ ..." നോർത്ത് കരോലിനയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇങ്ങനെ വിലയിരുത്തിയത്.

അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെയും, മുൻ സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർത്ഥിയുമാ

യ ഹിലരി ക്ലിണന്റെ വിദേശ നയങ്ങളോടുള്ള കടുത്ത എതിർപ്പ് പ്രകടിപ്പിക്കുവാനാണ് ട്രംപ് സദ്ദാമിന്റെ മഹത്വത്തെ വിവരിച്ചത്.


സദ്ദാം ഹുസൈനും, ലിബിയന്‍ വിപ്ലവകാരി  ഗദ്ദാഫിയും ജീവിച്ചിരുന്നെങ്കിൽ ഇപ്പോഴുള്ള ലോകം നൂറു ശതമാനം കൂടുതൽ നല്ലതായിരുന്നേനെ എന്നും ട്രംപ് പറഞ്ഞു.


ട്രംപിന്റെ വിദേശ നയങ്ങൾ റിപബ്ലിക്കൻ പാർട്ടിയിൽ പോലും മുമ്പ് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ലോകം മുഴുവൻ നന്നാക്കുന്ന തിരക്കിലാണ് അമേരിക്ക. സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷ അവർക്ക് പ്രധാനമല്ലായെന്ന സന്ദേശമാണ് പലപ്പോഴും ട്രംപ് നടത്തിയിട്ടുള്ളത്. അമേരിക്കയെ ലോകരാജ്യങ്ങളിൽ നിന്നും ഒറ്റപ്പെടുത്തുന്ന ട്രംപിന്റെ സമീപനം പൊതുവേ രാജ്യത്തിനും, പാർട്ടിയ്ക്കും ഗുണം ചെയ്യില്ലെന്ന നിലപാടിലാണവർ.

ക്രൂരൻമാരായ ഭരണാധികാരികളെ പിന്തുണച്ച് ട്രംപ് നടത്തുന്ന പ്രസംഗങ്ങൾ അയാളുടെ നേതൃത്വത്തിന്റെ അപകടത്തെ തെളിയിക്കുന്നു എന്നായിരുന്നു ഡമോക്രാറ്റിക്ക് പാർട്ടി നിലപാട്.

Read More >>