കണ്ണൂരില്‍ ആദിവാസി യുവാവിന് ക്വാറി ഉടമകളുടെ മര്‍ദ്ദനം

ജയനെ ആക്രമിച്ച കേസില്‍ ക്വാറി മുതലാളികളായ കല്ലുവളപ്പ് ബിജു, കല്ലുവളപ്പ് രാജന്‍, ചിറ്റിക്കര ബിനു, ബിനു കുട്ടന്‍പിള്ള എന്നിവര്‍ക്കെതിരെ ആദിവാസി പീഡന വകുപ്പുകള്‍ പ്രകാരം കൊളവല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂരില്‍ ആദിവാസി യുവാവിന് ക്വാറി ഉടമകളുടെ മര്‍ദ്ദനം

കണ്ണൂര്‍: കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത ആദിവാസി യുവാവിന് മര്‍ദനം. കണ്ണൂർ കോളയാട് നരിക്കോട്ട് മലയിലെ പാറമട നടത്തിപ്പുകാരാണ് കുറിച്യ വിഭാഗത്തില്‍ പെട്ട യുവാവിനെ മര്‍ദിച്ചത്. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന അരുവിയില്‍ ക്വാറിയിലെ കംപ്രസ്സര്‍ കഴുകുന്നത് ചോദ്യം ചെയ്ത തെയ്യടി ജയനെ ക്വാറി മുതലാളികള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജയനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയനെ ആക്രമിച്ച കേസില്‍ ക്വാറി മുതലാളികളായ കല്ലുവളപ്പ് ബിജു, കല്ലുവളപ്പ് രാജന്‍, ചിറ്റിക്കര ബിനു, ബിനു കുട്ടന്‍പിള്ള എന്നിവര്‍ക്കെതിരെ ആദിവാസി പീഡന വകുപ്പുകള്‍ പ്രകാരം കൊളവല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നരിക്കോട്ട് മലയിലെ ക്വാറികള്‍ക്കെതിരെ നിരവധി വര്‍ഷങ്ങളായി ആദിവാസി സംഘടനകള്‍ സമരത്തിലാണ്. സമരക്കാരെ കള്ളക്കേസില്‍ കുടുക്കുന്നതും ആക്രമിക്കുന്നതും പതിവാണെന്നും പോലീസ് കുറ്റവാളികള്‍ക്ക് നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാറില്ലെന്നും കുറിച്യ മുന്നേറ്റ സമിതി ആരോപിച്ചു.

Read More >>