എല്ലാ വാഹനങ്ങളിലും ജിപിഎസ്, ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍; മാറ്റത്തിന് തുടക്കം കുറിച്ച് ഗതാഗത കമ്മിഷണര്‍

കേരളത്തിലെ ഗതാഗത നിയമങ്ങളില്‍ കാതലായ ചില മാറ്റങ്ങള്‍ കൊണ്ട് വരാനും നിയമങ്ങള്‍ കൂടുതല്‍ശക്തമാക്കാനുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

എല്ലാ വാഹനങ്ങളിലും ജിപിഎസ്, ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍; മാറ്റത്തിന് തുടക്കം കുറിച്ച് ഗതാഗത കമ്മിഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വാഹനങ്ങളിലും  ജിപിഎസ് സംവിധാനം ഒരുക്കാനും, ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നിര്‍ദ്ദേശം. കേരളത്തിലെ ഗതാഗത നിയമങ്ങളില്‍ കാതലായ ചില മാറ്റങ്ങള്‍ കൊണ്ട് വരാനും നിയമങ്ങള്‍ കൂടുതല്‍ശക്തമാക്കാനുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

അതുകൂടാതെ, രാജ്യ വ്യാപകമായി വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി അനുകൂല നിലപാട് എടുത്തതോടെ സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളിലും അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പ്രഖ്യാപിച്ചു.

വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് ദുരുപയോഗം ചെയ്യുന്നവരെ പിടികൂടുന്നതിനായി ഓപ്പറേഷന്‍ നമ്പര്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Read More >>