കൊച്ചിയില്‍ അറസ്റ്റിലായ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവര്‍ക്ക് ജാമ്യം

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന 11 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

കൊച്ചിയില്‍ അറസ്റ്റിലായ  ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവര്‍ക്ക്  ജാമ്യം

തിരുവനന്തപുരം: കൊച്ചിയില്‍ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ ജയിലിലടച്ച ട്രാന്‍സ്ജെന്‍ഡർ വിഭാഗത്തിൽപ്പെട്ടവർക്ക് ജാമ്യം ലഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന 11 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

ഈ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച്  ഉത്തരേന്ത്യയിൽ നിന്നുള്ള ട്രാൻസ്ജെൻഡേഴ്സ് മലയാളികളായ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ ആക്രമിച്ചിരുന്നു.    ഇതിന് എതിരെ നോർത്ത് പൊലീസിൽ പരാതി നൽകാൻ എത്തിയവർക്ക് എതിരെയാണ് കേസെടുത്തത്. ഇവരെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.


പോലീസ് ഏകപക്ഷീയമായി എറണാകുളത്തെ ട്രാന്‍സ് ജെൻഡര്‍ കമ്മ്യൂണിറ്റിക്കു എതിരെ നടപടി എടുക്കുകയും  ആക്രമണം നടത്തുകയായിരുന്നു എന്ന് ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റി ആരോപിക്കുകയും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു  . പൊതു സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിനാണ് ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.  ഇവർക്ക് എതിരെ  394,395 എന്നീ വകുപ്പുകൾ കൂടി ചുമത്തിയിരുന്നു.  ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ്‌ജെന്റേഴ്‌സിന് ഉൾപ്പെടെയുള്ളവർക്കും മർദ്ദനമേറ്റിരുന്നു.

Read More >>