പണമിടപാടുകളുടെ തുകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

രാജ്യത്തെ കള്ളപണമിടപാടുകൾ തടയുന്നതിന് ഈ നടപടി സഹായകരമാകുമെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു

പണമിടപാടുകളുടെ തുകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

3 ലക്ഷം രൂപയിൽ അധികം എന്തിനെങ്കിലും പണം ഒടുക്കുന്നതും, വ്യക്തികൾ 15 ലക്ഷത്തിലധികം രൂപ കൈവശം വയ്ക്കുന്നതിനും നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാരിന് എസ്.ഐ.റ്റിയുടെ(Special Investigation Team) ശുപാർശ. രാജ്യത്തെ കള്ളപണമിടപാടുകൾ തടയുന്നതിനു ഇത് സഹായകരമാകുമെന്നു കമ്മിറ്റി വിലയിരുത്തുന്നു.

വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വിനിമയ രീതികളും, ഇന്ത്യയിൽ ഇത് സംബന്ധിച്ച നിയമവും പരിശോധിച്ചതിനു ശേഷമാണ് ഇത്തരമൊരു ശുപാർശ മുന്നോട്ട് വച്ചിരിക്കുന്നതെന്നു പ്രത്യേക അന്വേഷണ കമ്മീഷൻ പറയുന്നു. നാളിതുവരെ കമ്മീഷൻ നൽകിയിട്ടുള്ള ശുപാ

ർശകൾ സർക്കാർ അനുഭാവപൂർവ്വമാണ് പരിഗണിച്ചിട്ടുള്ളത്. ക്രിമിനൽ നടപടികളിൽ നിന്നും ഒഴിവാകുന്നതിനായി സെപ്റ്റംബർ വരെ നികുതിദായക റിട്ടേൺ നൽകുവാനുളള അവസരം നൽകണമെന്നും ശുപാർശയിലുണ്ട്.


തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സെഷനിൽ 1998 ലെ നിയമ ഭേദഗതിക്കുള്ള ബില്ലുമുണ്ടാകും. മൊറീഷ്യസിൽ നിക്ഷേപം നടത്തി കള്ളപണം വെളുപ്പിക്കുന്ന ഇടപാടിലും സർക്കാറിന്റെ ഇടപെടൽ ഉണ്ടാകും എന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Read More >>