ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍മാരടക്കമുള്ളവര്‍ കാറുകളില്‍ ഉപയോഗിച്ചിരിക്കുന്ന കൊടിയും ബോര്‍ഡും മാറ്റണമെന്ന് ഗതാഗതകമ്മീഷണര്‍

ഇതേ സമയം ഐഎഎസ് ഉദ്യോഗസ്ഥര്‍ കാറിലെ കൊടി മാറ്റണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും തച്ചങ്കരി പറഞ്ഞു. ഇതിനെതിരെ ആര് എന്ത് എതിര്‍പ്പ് ഉന്നയിച്ചാലും അത് കാര്യമാകുന്നില്ലെന്നും തച്ചങ്കരി പറഞ്ഞു.

ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍മാരടക്കമുള്ള ജുഡീഷല്‍ ഓഫീസര്‍മാരുടെ കാറുകളില്‍ ഉപയോഗിച്ചിരിക്കുന്ന അധികൃത ബോര്‍ഡുകളും കൊടികളും നീക്കം ചെയ്യണമെന്ന് ഗതാഗതകമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. ഇക്കാര്യം ആവശ്യപ്പെട്ട് തച്ചങ്കരി അഡ്വക്കേറ്റ് ജനറലിന് കത്ത് നല്‍കി.

Read More >>