സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റും കേരള സര്‍ക്കാര്‍ ബോര്‍ഡും വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നു

ഐഎഎസ് ഉദ്യോഗസ്ഥനാണെങ്കിലും ഡെപ്യുട്ടേഷന്‍ സമയത്ത് ബീക്കണ്‍ ലൈറ്റ് അടക്കമുളളവയുപയോഗിക്കുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമുണ്ട്. മാതൃവകുപ്പിന്റെ ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ദുരുപയോഗം ചെയ്യുകയാണ് പല ഉദ്യോഗസ്ഥരും ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പതാകപോലും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റും കേരള സര്‍ക്കാര്‍ ബോര്‍ഡും വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നു

സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റിന്റെ ദുരുപയോഗം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് വെച്ച് ഉദ്യോഗസ്ഥര്‍ അധികാരയാത്ര നടത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി രംഗത്തെത്തിക്കഴിഞ്ഞു.

ഐഎഎസ് ഉണ്ടായാല്‍ മാത്രം കാറില്‍ ബീക്കണ്‍ ലൈറ്റ് വച്ച് കറങ്ങാനാവില്ലെന്നുള്ളതാണ് നിലവിലുള്ള ചട്ടം. എന്നാല്‍ ഇത് കാറ്റില്‍പ്പറത്തിയാണ് പല ഉദ്യോഗസ്ഥരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നത്. ഡെപ്യൂട്ടേഷനിലുളളവര്‍ പലരും ഈ രീതിയില്‍ നിയമ ലംഘനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നടപടിയുമായി രംഗത്തെത്തിയത്.


ഐഎഎസ് ഉദ്യോഗസ്ഥനാണെങ്കിലും ഡെപ്യുട്ടേഷന്‍ സമയത്ത് ബീക്കണ്‍ ലൈറ്റ് അടക്കമുളളവയുപയോഗിക്കുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമുണ്ട്. മാതൃവകുപ്പിന്റെ ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ദുരുപയോഗം ചെയ്യുകയാണ് പല ഉദ്യോഗസ്ഥരും ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പതാകപോലും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പലരും കേരള സര്‍ക്കാര്‍ എന് ബോര്‍ഡും വാഹനങ്ങളില്‍ പിടിപ്പിച്ചാണ് യാത്ര ചെയ്യുന്നത്. മന്ത്രിമാര്‍ക്ക് മാത്രമേ ഈ ബോര്‍ഡ് വയ്ക്കാന്‍ അധികാരമുളളു എന്നിരിക്കേ വാഹന നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ, കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വച്ച് ഓടുന്ന രാജ്ഭവനിലെയടക്കം വാഹനങ്ങള്‍ ഇപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിരീക്ഷണത്തിലാണ്.

വാഹനങ്ങളില്‍ സിവില്‍ സര്‍വീസുകാരുടെതിനു സമാനമായ അധികാര ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുവാനാണ് മോട്ടോര്‍ വാഹനവകുപ്പ് തയ്യാറെടുക്കുന്നത്. ഏതൊക്കെ പദവിയില്‍ ആര്‍ക്കൊക്കെ ഇവ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു.

ഓപ്പറേഷന്‍ ബോസ് എന്ന് പേരിട്ടിരിക്കുന്ന നടപടി മദ്യാഗസ്ഥ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞതായും തച്ചങ്കരി പറഞ്ഞു. ഇതോടൊപ്പം കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വാഹനങ്ങളില്‍ പ്രദര്‍ശിപ്പിച്ച് യാത്ര നടത്തുന്ന പല ഉദ്യോഗസ്ഥരും നടപടിയുടെ ഭാഗമായി കുടുങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Read More >>