ദുബായ് ഫെഡറൽ റോഡുകളിൽ ടോൾ ഏർപ്പെടുത്തിയേക്കും

യുഎഇയിലെ ഫെഡറൽ റോഡുകളിൽ ഗതാഗതത്തിരക്ക് നിയന്ത്രിക്കാന്‍ ടോൾ ഏർപ്പെടുത്താന്‍ സാധ്യത.

ദുബായ് ഫെഡറൽ റോഡുകളിൽ ടോൾ ഏർപ്പെടുത്തിയേക്കും

ദുബായ്: യുഎഇയിലെ ഫെഡറൽ റോഡുകളിൽ ഗതാഗതത്തിരക്ക് നിയന്ത്രിക്കാന്‍ ടോൾ ഏർപ്പെടുത്താന്‍ സാധ്യത.  സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം കുറയ്‌ക്കാനാണ് ദുബായിലെ സാലിക് മാതൃകയിൽ ടോൾ ഏർപ്പെടുത്താന്‍ ഫെഡറൽ ട്രാൻസ്‌പോർട് അതോറിറ്റി ആലോചിക്കുന്നത്.

ശാസ്‌ത്രീയമായ ഈ സംവിധാനത്തിലൂടെ അപകടനിരക്ക് കുറയ്‌ക്കാൻ കഴിയുമെന്നതിനു പുറമേ റോഡുകളുടെ അറ്റകുറ്റപ്പണിയും നവീകരണവും ഉൾപ്പെടെയുള്ള പദ്ധതികൾക്കു ഫണ്ട് കണ്ടെത്താനും കഴിയുമെന്ന് ഇന്റർനാഷനൽ റോഡ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് മൈക്കിൾ ഡ്രെസ്‌നെസ് പറഞ്ഞു.

800 കിലോമീറ്റർ ശൃംഖലയിൽ എവിടെയൊക്കെ ടോൾ സംവിധാനം സ്‌ഥാപിക്കണമെന്ന കാര്യം ചർച്ചാവിഷയമായില്ല.ടോളിലൂടെ സ്വരൂപിക്കുന്ന തുക റോഡുകളുടെ നവീകരണത്തിനും സുരക്ഷാ സംവിധാനങ്ങൾക്കും ഉപയോഗപ്പെടുത്താമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

ഫെഡറൽ റോഡുകൾ പൂർണമായും നിരീക്ഷണ വലയത്തിലാക്കുന്ന കൺട്രോൾ റൂം തുറക്കുന്നതിനെ പറ്റിയും യോഗത്തില്‍ ചര്‍ച്ച നടന്നു.