ആര്‍എസ്പിയുടെ മുന്നണിമാറ്റത്തില്‍ പശ്ചാത്തപിച്ചും പിണറായി വിജയനെ വാനോളം പുകഴ്ത്തിയും ടിജെ ചന്ദ്രചൂഡന്‍

ആര്‍എസ്പിക്ക് തെരഞ്ഞെടുപ്പില്‍ ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ആര്‍എസ്പി ഇപ്പോള്‍ എത്തപ്പെട്ടിരിക്കുന്ന മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് തര്‍ച്ചയുടെ പാതയിലാണ്. പഴയ പ്രതാപകാലത്തിന്റെ നിഴലുമാത്രമാണ് കോണ്‍ഗ്രസെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

ആര്‍എസ്പിയുടെ മുന്നണിമാറ്റത്തില്‍ പശ്ചാത്തപിച്ചും പിണറായി വിജയനെ വാനോളം പുകഴ്ത്തിയും ടിജെ ചന്ദ്രചൂഡന്‍

മുന്നണിമാറ്റത്തില്‍ പശ്ചാത്തപിച്ചും പിണറായി വിജയനെ വാനോളം പുകഴ്ത്തിയും ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് ടിജെ ചന്ദ്രചൂഡന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി മൂലം ആര്‍എസ്പി മുന്നണിമാറ്റത്തിന് തയ്യാറാകുകയാണെന്ന സൂചന ശരിവെയ്ക്കുന്ന തരത്തിലാണ് ചന്ദ്രചൂഡന്റെ പ്രസ്താവന.

എല്‍ഡിഎഫ് വിട്ടുപോന്ന ആര്‍എസ്പിയുടെ മുന്നണിമാറ്റത്തെ തടയാനായില്ല എന്നത് സങ്കടകരമായി നില്‍ക്കുകയാണെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു. ആര്‍എസ്പിക്ക് തെരഞ്ഞെടുപ്പില്‍ ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ആര്‍എസ്പി ഇപ്പോള്‍ എത്തപ്പെട്ടിരിക്കുന്ന മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് തര്‍ച്ചയുടെ പാതയിലാണ്. പഴയ പ്രതാപകാലത്തിന്റെ നിഴലുമാത്രമാണ് കോണ്‍ഗ്രസെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.


മുന്നണി മാറ്റം ഇത്ര തിടുക്കത്തില്‍ എടുക്കേണ്ടിയിരുന്ന ഒരു തീരുമാനമായിരുന്നില്ല. അതു സംബന്ധിച്ചുള്ള തെറ്റുകള്‍ തിരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നണിയില്‍ എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും അത്ര എളുപ്പത്തില്‍ യുഡിഎഫ് വിട്ടുപോകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പിണറായിയുടെ കീഴില്‍ ഭേദപ്പെട്ട ഭരണമാണ് ഇടതുപക്ഷം കാഴ്ചവെക്കുന്നതെന്നും പിണറായി മികച്ച മുഖ്യമന്ത്രിയാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

Read More >>