മനോഹരമായ പാദങ്ങള്‍ക്ക്..

ഉറങ്ങുമ്പോള്‍ കാലുകളിലും, പാദങ്ങളിലും ഏതെങ്കിലും മോയ്‌സ്ചറൈസിങ്ങ് ക്രീമുകള്‍ പുരട്ടി മസാജ് ചെയ്യണം.

മനോഹരമായ പാദങ്ങള്‍ക്ക്..

കാല്‍പാദങ്ങള്‍ മനോഹരമാക്കാന്‍ വീട്ടില്‍ത്തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില നുറുങ്ങു വിദ്യകളുണ്ട്. ഇവ ചെയ്യുവാന്‍ അല്പ സമയം മാറ്റി വച്ചാല്‍, ആരോഗ്യകരമായ സൗന്ദര്യം കാല്‍ പാദങ്ങള്‍ക്ക് ലഭിക്കും.

ഇളം ചൂടുവെള്ളത്തില്‍ ഉപ്പും, ചെറുനാരങ്ങാനീരും അല്പം ഷാംപൂവും ചേര്‍ത്ത് അര മണിക്കൂര്‍ കാലുകള്‍ അതില്‍ മുക്കിവെയ്ക്കുക. പിന്നീട് കാലുകള്‍ ഉരച്ചു കഴുകി തണുത്ത വെള്ളത്തില്‍ മുക്കിവെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ മുടക്കാതെ ഇത് ചെയ്യുകയാണെങ്കില്‍ കാലുകളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയും. പാദം മൃദുവാകുകയും ചെയ്യും.പെടിക്യുവര്‍ ചെയ്യുന്നതിനു സമമാണിത്.


ഗ്ലിസറിനും ചെറുനാരങ്ങാനീരും ചേര്‍ത്ത് പാദങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം മസാജ് ചെയ്ത് കഴുകി കളയുക. കാലുകളിലെ വരള്‍ച്ച മാറാന്‍ ഇത് സഹായിക്കും എന്ന് മാത്രമല്ല, നാരങ്ങയുടെ അണുനാശിനി ഗുണം കാലുകള്‍ക്ക് ലഭിക്കുകയും ചെയ്യും.

കാല്‍വെള്ള നിത്യേന ഉരച്ചുകഴുകുന്നത് കാലുകളില്‍ ഉണ്ടാകുന്ന വിള്ളല്‍, വരള്‍ച്ച എന്നിവയെ തടയാന്‍ സഹായകരമാകും. പണ്ട് കാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ ചെയ്തു വന്നതും ഇതേ രീതികളായിരുന്നു.

കാല്‍ നഖങ്ങള്‍ വളര്‍ത്തുമ്പോള്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് ചെളി കളഞ്ഞ ശേഷം ഇഷ്ടപ്പെട്ട ഷെയ്പില്‍ വെട്ടി സൂക്ഷിക്കുക. കാല്‍ നഖങ്ങള്‍ ഒരു പരിധിയില്‍ കവിഞ്ഞ് നീട്ടാതിരിക്കുക. നഖത്തിനുണ്ടാകുന്ന തട്ടലും, മുട്ടലും നഖം ഉള്ളില്‍ നിന്നും പിളര്‍ന്നു പോവാന്‍ കാരണമാവും.

കുഴിനഖമുണ്ടായാല്‍ മഞ്ഞളും, മയിലാഞ്ചി ഇലയും കൂടി അരച്ച് കുഴിനഖത്തില്‍ പൊതിയുക. കുഴിനഖം മാറും.

നാല്‍പ്പാമരാദി തൈലം കാലുകളില്‍ മസാജ് ചെയ്ത് ചൂടുവെള്ളത്തില്‍ കഴുകുക. കാലുകള്‍ക്ക് മൃദുത്വം ലഭിക്കും.

തുളസിയില ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ നഖങ്ങളില്‍ പുരട്ടുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഉറങ്ങുമ്പോള്‍ കാലുകളിലും, പാദങ്ങളിലും ഏതെങ്കിലും മോയ്‌സ്ചറൈസിങ്ങ് ക്രീമുകള്‍ പുരട്ടി മസാജ് ചെയ്യണം

നഖങ്ങള്‍ ബ്ലേഡ് ഉപയോഗിച്ച് വൃത്തിയാക്കാതിരിക്കുക. നെയില്‍ പോളീഷും മറ്റും റിമൂവര്‍ ഉപയോഗിച്ച് നീക്കം ചെയ്യുക.കാല്‍ നഖങ്ങളില്‍ എപ്പോഴും നെയില്‍ പോളീഷ് ഉപയോഗിക്കുക. ഇത് ഒരാവരണം കണക്കെ നഖത്തെ പൊടിയില്‍ നിന്നും സംരക്ഷിക്കുവാന്‍ സഹായിക്കുന്നു.

Story by