തലമുടിയുടെ ആരോഗ്യത്തിന്...

തലമുടിയുടെ ആരോഗ്യത്തിനു വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രകൃതിദത്തമായ ചില നുറുങ്ങുവിദ്യകള്‍

തലമുടിയുടെ ആരോഗ്യത്തിന്...

കരുത്തുള്ള മനോഹരമായ മുടിയിഴകള്‍ എല്ലാ സ്ത്രീകളുടെയും ആഗ്രഹമാണ്. ഇവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പല പരസ്യങ്ങള്‍ കണ്ടു പല എണ്ണകളും ഷാംപൂവും ഉപയോഗിച്ചു നിക്കിയെങ്കിലും ഫലം കണ്ടില്ല. കൊഴിച്ചില്‍ തടഞ്ഞ് താരന്‍ ഇല്ലാതാക്കിയാല്‍ തന്നെ തലമുടിയുടെ വളര്‍ച്ച എളുപ്പമാകും.

തലമുടിയുടെ ആരോഗ്യത്തിനു വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രകൃതിദത്തമായ ചില നുറുങ്ങുവിദ്യകള്‍ ഇവയാണ്.

കറ്റാര്‍ വാഴ 

aloe vera

കറ്റാര്‍ വാഴയും നാരങ്ങയും ചേര്‍ന്ന ഹെയര്‍ മാസ്‌ക് മുടി കൊഴിയല്‍ തടയാന്‍ വളരെ നല്ലതാണ്. ഒരു കപ്പ് കറ്റാര്‍ വാഴ (അലോവെര) ജെല്ലില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇത് മുടിയിലും തലയോടിലും പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി കൊഴിച്ചില്‍ കുറയുമെന്നു മാത്രമല്ല, മുടി മൃദുവാകുകയും ചെയ്യും.


ഓയില്‍ മസ്സാജ് മുടി കൊഴിയാതിരിക്കാനുള്ള മറ്റൊരു നല്ല വഴിയാണ് ഹോട്ട് ഓയില്‍ മസാജ്. ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മസാജ് ചെയ്യുക. വെളിച്ചെണ്ണ, ബദാം, ഒലീവ് ഓയിലുകള്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം മുടി കൊഴിച്ചില്‍ തടയാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും. എന്നാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യരുത്.

മുട്ടയും തൈരും egg-and-curd-for-hair

മുട്ട വെള്ളയും തൈരും ചേര്‍ത്തും ഹെയര്‍ മാസ്‌കുണ്ടാക്കാം. രണ്ട് മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് അരകപ്പ് തൈരില്‍ ചേര്‍ക്കുക. ഇത് തലയിലും മുടിയിലും നല്ലപോലെ പുരട്ടി മസാജ് ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുകളില്‍ പറഞ്ഞ ഹെയര്‍ മാസ്‌കുകള്‍ ആഴ്ചയില്‍ ഓരോ തവണയെങ്കിലും ചെയ്താല്‍ മുടിയുടെ ആരോഗ്യം നന്നാവും.


മുടി വൃത്തിയായി സൂക്ഷിക്കുക 

മുടി അടുപ്പിച്ച് ഷാംപൂ ചെയ്യുന്നതും മുടി കൊഴിയുന്നതിനുള്ള ഒരു കാരണമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം. ഷാംപൂ ചെയ്ത ശേഷം മുടിയില്‍ കണ്ടീഷണര്‍ പുരട്ടുകയും വേണം.

ശരീരത്തിന്‍റെ ചര്‍മ്മ പരിപാലനം പോലെ തന്നെ പ്രാധാന്യം ശിരോചര്മ്മത്തിന്നും നല്‍കണം. തലയോട്ടി ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും തലമുടി പറന്നു നടക്കാന്‍ അനുവദിക്കാതെ, അവയെ ശരിയായി സംരക്ഷിക്കുക.

Story by