മുല്ലപ്പൂ പല്ലുകള്‍ക്ക് പ്രകൃതിദത്ത നുറുങ്ങു വിദ്യകള്‍

ദൂഷ്യവശങ്ങള്‍ ഇല്ലാതെ പ്രകൃതി ദത്തമായ രീതിയില്‍ പല്ലു വെളുപ്പിക്കാന്‍ ചില വിദ്യകളുണ്ട്.

മുല്ലപ്പൂ പല്ലുകള്‍ക്ക് പ്രകൃതിദത്ത നുറുങ്ങു വിദ്യകള്‍

മാവില കൊണ്ട് പല്ല് തേയ്ക്കുന്നത്,പോലുള്ള വിദ്യകള്‍ പഴമക്കാര്‍ പ്രയോഗികമാക്കി വന്നിരുന്നു. ആധുനിക തലമുറയ്ക്കു ഇത്തരം പൊടികൈകളെ അറിയണം എന്നില്ല. ദൂഷ്യവശങ്ങള്‍ ഇല്ലാതെ പ്രകൃതി ദത്തമായ രീതിയില്‍ പല്ലു വെളുപ്പിക്കാന്‍ ചില വിദ്യകളുണ്ട്.

ഉപ്പും ബേക്കിങ് സോഡയും ചേര്ത്ത് പല്ല് തേയ്ക്കുന്നത് പല്ലിനു സ്വാഭാവിക വെണമ നല്‍കുവാന്‍ സഹായിക്കുന്നു. ചെറുനാരങ്ങയും ഉപ്പും കലര്ത്തി പല്ല് വൃത്തിയാക്കുന്നത്തിനും നല്ല ഫലം ഉറപ്പാണ്‌. കൂടാതെ ഇതൊരു അണുനാശിനിയായും പ്രവര്‍ത്തിക്കുന്നതാണ്.


ഉമിക്കരിയോ കരിക്കട്ടയോ ഉപയോഗിച്ച് പല്ല് തേക്കുന്നത് മഞ്ഞ നിറം മാറാന്‍ ഫലപ്രദമാണ്. ആര്യവേപ്പിന്റെ ഇല 15 മിനിറ്റ് നേരത്തോളം ചവയ്ക്കുന്നത് പല്ലുകളുടെ വെണ്മ കൂട്ടും. കൂടാതെ ഇത് വായ്‌നാറ്റം മാറ്റാനും ഫലപ്രദമാണ്. ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച് പല്ലുകള്‍ തേക്കുന്നത് ഗുണം ചെയ്യും.

മല്ലിയില ചവയ്ക്കുന്നത് പല്ലുകളിലെ മഞ്ഞനിറം അകറ്റുകയും വായ്ക്കുള്ളിലെ കീടാണുക്കളെ കൊന്നൊടുക്കുകയും ചെയ്യുന്നു.ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് പല്ല് തേക്കുന്നത് കറകള്‍ അകറ്റി പല്ലുകള്‍ സുന്ദരമാക്കും. എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേക്കുന്നതും പല്ല് വെളുപ്പിക്കാന്‍ ഉപകരിക്കും.

മിനറല്സും മെഗ്നീഷ്യവും അടങ്ങിയ പഴത്തിന്റെ തൊലി മഞ്ഞപ്പല്ല് ഇല്ലാതാക്കി പല്ലിന് വെളുപ്പ് നിറം നല്കുന്നു.

ബ്രെഡ് ഉപയോഗിച്ചു പല്ല് പോളിഷ് ചെയ്യാനും മാര്‍ഗ്ഗമുണ്ട്. അതിനായി ബ്രെഡ്‌ അടുപ്പില്‍ വച്ച് ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കുക. കരിയാതെ സൂക്ഷിക്കണം. ഇങ്ങനെ ലഭിക്കുന്ന ബ്രെഡിന്റെ ബ്രൗണ്‍ നിറമുള്ള ഭാഗം കൊണ്ടു ആദ്യം പല്ലില്‍ ഉരയ്ക്കുക. പിന്നീട് ബ്രെഡിന്റെ അകത്തുള്ള വെളുത്ത ഭാഗം കൊണ്ടും ഇങ്ങനെ ചെയ്യണം. തുടര്‍ന്ന്, ഈ ബ്രെഡ് കഷ്ണം അഞ്ചു മിനിറ്റു വായില്‍ തന്നെ വയ്ക്കണം. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് സാധാരണ വെള്ളം കൊണ്ടു വായ കഴുകാം. ഇങ്ങനെ ചെയ്യുന്നത് പല്ല് പോളിഷ് ചെയ്യുന്ന ഗുണം നല്‍കുമെന്നതുകൊണ്ട് പല്ലിന്‌റെ മഞ്ഞ നിറം പാടെ മാറിക്കിട്ടും.