മഹേഷും ദിലീഷും വീണ്ടും ഒന്നിക്കുന്നു; ഇനി പറയുന്ന കഥ 'തൊണ്ടി മുതലും ദൃക്സാക്ഷിയും'

കാസര്‍ഗോഡ് പശ്ചാത്തലമാക്കിയുള്ള ഈ ചിത്രത്തിലെ നായകന്‍ ഒരു സാധാരണക്കാരനാണ്. അയാളുടെ ജീവിതത്തിലുണ്ടാവുന്ന ഒരു പ്രധാന സംഭവത്തെ ചുറ്റിപ്പറ്റിയാണ് സിനിമ.

മഹേഷും ദിലീഷും വീണ്ടും ഒന്നിക്കുന്നു; ഇനി പറയുന്ന കഥഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്‍റെ പ്രതികാരം എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും. സംവിധായകന്റെ കുപ്പായം അഴിച്ചു വച്ച് രാജിവ് രവി വീണ്ടും ക്യാമറ കൈകാര്യം ചെയ്യാന്‍ പോകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ മഹേഷിന്റെ പ്രതികാരത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത സൗബിൻ ഷാഹിർ, അലെൻസിയർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാസര്‍ഗോഡ് പശ്ചാത്തലമാക്കിയുള്ള ഈ ചിത്രത്തിലെ നായകന്‍ ഒരു സാധാരണക്കാരനാണ്. അയാളുടെ ജീവിതത്തിലുണ്ടാവുന്ന ഒരു പ്രധാന സംഭവത്തെ ചുറ്റിപ്പറ്റിയാണ് സിനിമ.

നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പത്രപ്രവർത്തകനായ സജീവ് പാഴൂർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ബിജിപാൽ ആണ് സംഗീതം. ചിത്രസംയോജനം കിരൺദാസ്.