തെർമോക്കോളിന് നികുതി ഇളവ്: വിശദീകരണവുമായി തോമസ് ഐസക്

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസകിന്റെ വിശദീകരണം. തെര്‍മോക്കോള്‍ നിര്‍മ്മിത ഗ്ലാസുകളുടേയും പ്ലേറ്റുകളുടേയും നികുതി ഇളവ് ഭാവിയിലും അഞ്ച് ശതമാനം ആയിരിക്കുമെന്നല്ല പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് ശതമാനമേ ആയിരിക്കൂ എന്ന് സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത് എന്ന് ഐസക് വിശദീകരിക്കുന്നു.

തെർമോക്കോളിന് നികുതി ഇളവ്: വിശദീകരണവുമായി തോമസ് ഐസക്

തെര്‍മോക്കോള്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് ബജറ്റില്‍ നികുതിയ ഇളവ് പ്രഖ്യാപിച്ച നടപടി വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസകിന്റെ വിശദീകരണം. തെര്‍മോക്കോള്‍ നിര്‍മ്മിത  ഗ്ലാസുകളുടേയും പ്ലേറ്റുകളുടേയും നികുതി ഇളവ് ഭാവിയിലും അഞ്ച് ശതമാനം ആയിരിക്കുമെന്നല്ല പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് ശതമാനമേ ആയിരിക്കൂ എന്ന് സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത് എന്ന് ഐസക് വിശദീകരിക്കുന്നു.


പ്ലാസ്റ്റിക്കിന്റെ നികുതി ഇരുപത് ശതമാനം ആയി ഉയര്‍ത്തി , എന്നാല്‍ തെര്‍മോക്കോള്‍ എന്ന ചരക്ക് ഷെഡ്യൂള്‍ ലിസ്റ്റില്‍ ഇല്ല . അത് കൊണ്ട് കച്ചവടക്കാര്‍ പ്ലാസ്റ്റിക്കിന്  20 ശതമാനം നികുതി പിരിച്ചെങ്കിലും തെര്‍മോക്കോളിനു അഞ്ച് ശതമാനം നികുതി ആണ് പിരിച്ചത് . 2015 - 16 ല്‍ നികുതി വകുപ്പ് തെര്‍മോക്കോളിനെ പ്ലാസ്റ്റിക്കിന് ഒപ്പം  ഷെഡ്യൂള്‍ ലിസ്റ്റില്‍ ചേര്‍ത്തു , അപ്പോള്‍ നികുതി ഉദ്യോഗസ്ഥര്‍ മുന്‍കാല പ്രാബല്യത്തോടെ ഇത് പിരിക്കാന്‍ തുനിഞ്ഞു . പിരിക്കാത്ത നികുതി അടയ്‌ക്കേണ്ടി വരുന്നത് വ്യാപാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു , എന്നാല്‍ നികുതി വകുപ്പിന്റെ പുതിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ബജറ്റ് പ്രസംഗത്തില്‍  ഇത് എടുത്ത് പറഞ്ഞത്.  2013 -14 , 2014-15 ലും അഞ്ചു ശതമാനം തന്നെയും , 2015 -16 മുതല്‍ ഇരുപതു ശതമാനവും ആയിരിക്കും ബാധകം എന്നും ഐസക് വിശദീകരിക്കുന്നു.

വേണ്ടത്ത ഗൃഹപാഠം ചെയ്യാതെ തെര്‍മോക്കോള്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് ഐസക് പ്രഖ്യാപിച്ച് നികുതി ഇളവ് ഹരിത നയത്തിന് നാണക്കേടുണ്ടാക്കുന്നു എന്ന വിമര്‍ശനമാണ് പരിസ്ഥിതി സ്‌നേഹികള്‍ ഉയര്‍ത്തിയത്. മറ്റ് സംസ്ഥാനങ്ങള്‍ തെര്‍മോക്കോള്‍ ഉത്പന്നങ്ങളുടെ ഉപയോഗം നിരോധിക്കാന്‍ ഉത്തരവിറക്കുമ്പോഴാണ് നികുതി ഇളവ് നല്‍കി ഐസക് തെര്‍മോകോള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

Read More >>