കഴിഞ്ഞ മൂന്ന് വര്‍ഷം നികുതിയിനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത് 24,000 കോടി രൂപ

സമ്പദ്ഘടനയിലെ മുരടിപ്പ് മൂലം രണ്ടുപതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി സാമ്പത്തികവളര്‍ച്ച ദേശീയശരാശരിക്ക് പിന്നിലായിരിക്കുകയാണെന്ന് ബജറ്റിന്റെ ആമുഖത്തില്‍ തോമസ് ഐസക് സൂചിപ്പിച്ചു. ഗള്‍ഫ് പ്രതിസന്ധി ഇനി നീളുകയാണെങ്കില്‍ വിദേശത്തു നിന്നുള്ള പണവരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷം നികുതിയിനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത് 24,000 കോടി രൂപ

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം നികുതിയിനത്തില്‍ 23,900.68 കോടി രൂപ പിരിച്ചെടുത്തില്ല. ബജറ്റ് അവതരണത്തിനിടയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഇക്കാര്യം സൂചിപ്പിക്കുകയായിരുന്നു. 1,26,666.62 കോടി രൂപ പിരിച്ചെടുക്കുന്നതിനു പുറമേ അധികവിഭവസമാഹരണമായി 3,463.68 കോടി രൂപ പിരിക്കാനും ലക്ഷ്യമിട്ടുവെങ്കിലും ഇതിന്റെ 81% മാത്രമാണ്. സംസ്ഥാനത്ത് ഗുരുതരമായി തുടരുന്ന സാമ്പത്തികപ്രതിസന്ധിയുടെ മൂലകാരണം ഇതാണെന്നും തോമസ് ഐസക് ബജറ്റില്‍ ചൂണ്ടിക്കാട്ടി.

സമ്പദ്ഘടനയിലെ മുരടിപ്പ് മൂലം രണ്ടുപതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി സാമ്പത്തികവളര്‍ച്ച ദേശീയശരാശരിക്ക് പിന്നിലായിരിക്കുകയാണെന്ന് ബജറ്റിന്റെ ആമുഖത്തില്‍ തോമസ് ഐസക് സൂചിപ്പിച്ചു. ഗള്‍ഫ് പ്രതിസന്ധി ഇനി നീളുകയാണെങ്കില്‍ വിദേശത്തു നിന്നുള്ള പണവരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

മൂന്നുവര്‍ഷത്തെ മൊത്തം പദ്ധതി അടങ്കലായ 70,152.80 കോടി രൂപയ്ക്ക് പുറമെ 4,730.79 കോടി രൂപയുടെ പദ്ധതികള്‍ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. ഈ നീക്കം മതിപ്പുളവാക്കുന്നതായിരുന്നു. പക്ഷേ ചെലവഴിച്ചതാകട്ടെ 31.78 ശതമാനം മാത്രമാണ്. വികസനപദ്ധതികള്‍ക്ക് ആവശ്യമായ പണം സര്‍ക്കാരിനില്ലാതെപോയതാണ് കാരണം. 2014- 15 ആയപ്പോഴേക്കും മൂലധനനിക്ഷേപം 6.51 ശതമാനമായി താഴുകയും ചെയ്തു.

വായ്പയെടുക്കുന്ന പണത്തിന്റെ 60- 70 ശതമാനവും സര്‍ക്കാരിന്റെ ദൈനംദിനചെലവിന് വേണ്ടിവരുന്ന സ്ഥിതിയാണിന്ന്. ഈ നില തുടര്‍ന്നാല്‍ റവന്യുകമ്മി 20,000 കോടിയിലേറെ രൂപയായി ഉയരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നത്.

Read More >>