ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഓരോ മരം നട്ട് തോമസ് ഐസക്

31032 മരങ്ങൾ നട്ടതായി തോമസ് ഐസക്

ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഓരോ മരം നട്ട് തോമസ് ഐസക്

ആലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച തോമസ് ഐസക് വാക്ക് പാലിച്ചു. ഭൂരിപക്ഷം ലഭിച്ച ഓരോ വോട്ടിനും ഓരോ മരം നടുമെന്ന വാഗ്ദാനമാണ് പാലിച്ചത്. 31032 മരങ്ങൾ നട്ടതായി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഓരോ വോട്ട് ഭൂരിപക്ഷത്തിനും മരങ്ങൾ നടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിൽ പതിനായിരം മരങ്ങളാണ് റിസൾട്ട് വന്നയുടനെ നട്ടത്. പിന്നീട് സത്യപ്രതിജ്ഞയും തൊട്ടുപിന്നാലെ ബജറ്റിന്റെ തിരക്കിലുമായി. ബജറ്റ് അവതരണം കഴിഞ്ഞതോടെ തിരക്കൊഴിഞ്ഞ ധനമന്ത്രി വാക്ക് ബാക്കിയുള്ള 21000 മരങ്ങൾ നട്ടു.


മരങ്ങൾ നട്ടതായി പ്രഖ്യാപിച്ചു കൊണ്ടുള്ള തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

ബജറ്റ് കഴിഞ്ഞു ഒരു മാസത്തെ വിടവിന് ശേഷം ആലപ്പുഴയിൽ വന്നു . ഒന്നര മാസത്തോളം കഴിഞ്ഞിട്ട് എത്തിയിട്ടും മണ്ഡലത്തിൽ ആരും പരാതി ഒന്നും പറഞ്ഞില്ല . ബജറ്റ് അത്രയേറെ അവരെ തൃപ്തർ ആക്കി എന്നാണ് എനിക്ക് തോന്നുന്നത് . പക്ഷെ എനിക്ക് ഒരു വാക്ക് പാലിക്കാൻ ഉണ്ടായിരുന്നു . തെരഞ്ഞെടുപ്പിലെ ഓരോ വോട്ടു ഭൂരിപക്ഷത്തിനും ഓരോ മരം നടും എന്നായിരുന്നു പ്രഖ്യാപനം . റിസൾട്ട് വന്നപ്പോൾ പതിനായിരം മരങ്ങൾ ആണ് നട്ടിരുന്നത് . ബാക്കി ഇരുപത്തോന്നായിരം മരങ്ങൾ ഇന്ന് പല കേന്ദ്രങ്ങളിൽ ആയി വലിയ ജനപങ്കാളിത്തത്തോടെ നട്ടു . പൊള്ളത്തൈ ഗവ. ഹൈസ്‌കൂളിൽ കാലത്ത് 8 മണി മുതൽ ആരംഭിച്ച പരിപാടിയിൽ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും വൃക്ഷതൈ നടുന്നതിൽ ഞാനും പങ്കെടുത്തു . സ്‌കൂളിൽ 70 മരങ്ങൾ നട്ടു . ഓരോ മരത്തിനും ഒരു അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആണ് മേൽനോട്ടക്കാരൻ, നടുന്ന കുട്ടിയുടെ പേരിൽ ആണ് മരം അറിയപ്പെടുക . നീരജ് മരവും ഐശ്വര്യ മരവും ഒക്കെ ഉണ്ട് . പത്താം ക്ലാസ് പാസാവുന്നത് വരെ അവർ തന്നെ അവരുടെ മരത്തെ നോക്കണം . ഇതൊരു നല്ല രീതി ആണെന്ന് എനിക്ക് തോന്നുന്നു .


ഓരോ ഭൂരിപക്ഷത്തിനും മരം നടുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്റ് ചുവടെ

Story by
Read More >>