ലീലാ ഗുലാത്തിയുടെ വീടും പരിസരവും പണ്ട് ഇങ്ങനെയായിരുന്നു...

എഴുപതുകളുടെ അവസാനമാണ് ലാറി ബേക്കർ ഈ വീടു പണിതത്. ഡോ. കെ എൻ രാജിൻറെ ക്ഷണം സ്വീകരിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കാൻ ഗുലാത്തി തീരുമാനിച്ച സമയം.

ലീലാ ഗുലാത്തിയുടെ വീടും പരിസരവും പണ്ട് ഇങ്ങനെയായിരുന്നു...

അതിമനോഹരമായി ഡിസൈൻ ചെയ്ത വീടായിരുന്നു അത്. മുകളിൽ കാർ പോർച്ച്, ചരിവിനനുസരിച്ച് താഴേയ്ക്കിറങ്ങുമ്പോൾ ബെഡ് റൂമും ലിവിംഗ് റൂമും കിച്ചനും - കോസ്റ്റ് ഫോഡ് ജോയിന്റ് ഡയറക്ടർ പി ബി സാജൻ ഓർക്കുന്നു.

[caption id="attachment_30752" align="aligncenter" width="680"]leela gulati home before 1 വീട്ടിലേക്കുള്ള വഴി; ഇതിന്റെ ഒരു വശമാണ് ഇപ്പോൾ തകർന്നത്. ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന്[/caption]

എഴുപതുകളുടെ അവസാനമാണ് ലാറി ബേക്കർ ഈ വീടു പണിതത്. ഡോ. കെ എൻ രാജിൻറെ ക്ഷണം സ്വീകരിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കാൻ ഗുലാത്തി തീരുമാനിച്ച സമയം.


ഡോ. രാജ്, സിഡിഎസിന്റെ ആദ്യ ഡയറക്ടർ സിജികെ പണിക്കർ, സി എൻ കൃഷ്ണൻ, വൈദ്യനാഥൻ തുടങ്ങിയവരുടെ വീടുകളും ഏതാണ്ട് ഇതേകാലത്താണ് നിർമ്മിച്ചത്.

[caption id="attachment_30753" align="aligncenter" width="680"]തണലത്തിരുന്നു വർത്തമാനം പറയാൻ ഒരുക്കിയ മുറ്റവും ഇളംതിണ്ണയും തണലത്തിരുന്നു വർത്തമാനം പറയാൻ ഒരുക്കിയ മുറ്റവും ഇളംതിണ്ണയും | ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന്[/caption]

കുന്നിടിച്ചു തുടങ്ങിയപ്പോൾത്തന്നെ തങ്ങൾ പ്രശ്നത്തിൽ ഇടപെട്ടിരുന്നുവെന്ന് സാജൻ പറയുന്നു. അക്കാലത്ത് ടൌൺ പ്ലാനിംഗ് വിജിലൻസിനെ അറിയിച്ചിരുന്നു. പക്ഷേ, ഒരു നടപടിയുമുണ്ടായില്ല.

[caption id="attachment_30754" align="aligncenter" width="680"]വീടിന്റെ പ്രവേശന കവാടം. ഇതിന്റെ ഒരുവശം തകർന്നു കഴിഞ്ഞു | ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന് വീടിന്റെ പ്രവേശന കവാടം. ഇതിന്റെ ഒരുവശം തകർന്നു കഴിഞ്ഞു | ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന്[/caption]

ലീലാ ഗുലാത്തിയുടെ അയൽക്കാരനായ ശ്യാം സുന്ദറിൻറെ ചുറ്റുമതിലും ഇതുപോലെ തകർന്നു വീണിരുന്നു. അടിസ്ഥാനം ഉറപ്പില്ലാതെ കെട്ടിയതുകൊണ്ടാണ് കെട്ടിടം ഇടിഞ്ഞതെന്നായിരുന്നു കുന്നിടിച്ചവരുടെ നിലപാട്.

[caption id="attachment_30755" align="aligncenter" width="680"]ഊഞ്ഞാൽതാളത്തിൽ വിശ്രമിക്കാമായിരുന്നു, ഇവിടിരുന്ന്. ഇപ്പോൾ കഴിയില്ല. | ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന് ഊഞ്ഞാൽതാളത്തിൽ വിശ്രമിക്കാമായിരുന്നു, ഇവിടിരുന്ന്. ഇപ്പോൾ കഴിയില്ല. | ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന്[/caption]

അസ്തിവാരത്തിൻറെ ചുവടു മാന്തി മണ്ണെടുത്ത ശേഷമായിരുന്നു കെട്ടിടം ഉറപ്പില്ലാതെ പണിതതുകൊണ്ടാണ് ഇടിഞ്ഞു വീണത് എന്ന് വലിയ ശബ്ദത്തിലെ ന്യായീകരണം - സാജൻ ഓർക്കുന്നു.

[caption id="attachment_30756" align="aligncenter" width="534"]കുന്നിൻ ചെരുവിൽ കസേരയിട്ടിരുന്നു കാറ്റു കൊള്ളാം, ലോകകാര്യം പറയാം. എല്ലാം ഭൂതകാലത്തിൽ | ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന് കുന്നിൻ ചെരുവിൽ കസേരയിട്ടിരുന്നു കാറ്റു കൊള്ളാം, ലോകകാര്യം പറയാം. എല്ലാം ഭൂതകാലത്തിൽ | ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന്[/caption]വായിക്കുക:
വീടു തകര്‍ത്ത് ഭൂമാഫിയ; സ്തംഭിച്ചുപോയ സര്‍ക്കാര്‍ സംവിധാനങ്ങള്‍; ഈ എണ്‍പതാം വയസില്‍ ലീലാ ഗുലാത്തി ഇനി ആരുടെ വാതിലിലാണ് മുട്ടേണ്ടത്?[caption id="attachment_30757" align="aligncenter" width="680"]ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന് ഒരു വശം തകർന്നുവീഴുംമുന്നെ ആ വഴി ഇങ്ങനെയായിരുന്നു | ചിത്രം ലീലാ ഗുലാത്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്ന്[/caption]

Read More >>