മെത്രാന്‍ കായല്‍ നികത്താനുളള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം പരിസ്ഥിതി മന്ത്രിയായിരുന്ന തന്നെ അറിയിച്ചിരുന്നില്ലെന്ന് തിരുവഞ്ചൂര്‍

സ്വകാര്യ ടൂറിസം പദ്ധതിക്കായി മെത്രാന്‍ കായലിലെ 425 ഏക്കര്‍ നികത്താനുളള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുന്നണിക്കകത്തുനിന്നും പുറത്തു നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു.

മെത്രാന്‍ കായല്‍ നികത്താനുളള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം പരിസ്ഥിതി മന്ത്രിയായിരുന്ന തന്നെ അറിയിച്ചിരുന്നില്ലെന്ന് തിരുവഞ്ചൂര്‍

മെത്രാന്‍കായല്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അന്നത്തെ പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മെത്രാന്‍ കായല്‍ നികത്താനുളള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം പരിസ്ഥിതി മന്ത്രിയായിരുന്ന തന്നെ അറിയിച്ചിരുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ നടപടി തെറ്റാണെന്നും അവിടെ കൃഷിയിറക്കാനുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ടൂറിസം പദ്ധതിക്കായി മെത്രാന്‍ കായലിലെ 425 ഏക്കര്‍ നികത്താനുളള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുന്നണിക്കകത്തുനിന്നും പുറത്തു നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ മെത്രാന്‍ കായലില്‍ കൃഷിയിറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഒരു കര്‍ഷകനെങ്കിലും മെത്രാന്‍ കായലില്‍ കൃഷിചെയ്യാന്‍ തയ്യാറായാല്‍ എന്ത് നഷ്ടം സഹിച്ചും കൃഷിയിറക്കുന്നതിന് സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

Read More >>