തെർമോക്കോളിൽ പിഴച്ച് തോമസ് ഐസക്; പരിസ്ഥിതി സൗഹൃദ ബജറ്റിൽ കല്ലുകടി

തെർമോക്കോൾ നിർമ്മിത വസ്തുക്കൾക്ക് തോമസ് ഐസക് പ്രഖ്യാപിച്ച നികുതിയിളവ് ഇടതുമുന്നണിയുടെ ഹരിതനയത്തിന് നാണക്കേടാകുന്നു. മറ്റു സംസ്ഥാനങ്ങൾ തെർമോക്കോൾ ഉൽപന്നങ്ങളുടെ ഉപയോഗം നിരോധിക്കാൻ ഉത്തരവുകളിറക്കുമ്പോഴാണ് നികുതിയിളവു നൽകി അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ തോമസ് ഐസക് മുതിരുന്നത്.

തെർമോക്കോളിൽ പിഴച്ച് തോമസ് ഐസക്; പരിസ്ഥിതി സൗഹൃദ ബജറ്റിൽ കല്ലുകടി


വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ തെർമോക്കോൾ നിർമ്മിത വസ്തുക്കൾക്ക് തോമസ് ഐസക് പ്രഖ്യാപിച്ച നികുതിയിളവ് ഇടതുമുന്നണിയുടെ ഹരിതനയത്തിന് നാണക്കേടാകുന്നു. മറ്റു സംസ്ഥാനങ്ങൾ തെർമോക്കോൾ ഉൽപന്നങ്ങളുടെ ഉപയോഗം നിരോധിക്കാൻ ഉത്തരവുകളിറക്കുമ്പോഴാണ് നികുതിയിളവു നൽകി അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ തോമസ് ഐസക് മുതിരുന്നത്. ഈ നിർദ്ദേശത്തിനെതിരെ ഇതിനകം സൈബർ മീഡിയയിൽ പരിസ്ഥിതി പ്രേമികളുടെ എതിർപ്പുയർന്നു കഴിഞ്ഞു.

പ്ലാസ്റ്റിക്കിനെക്കാൾ അപകടകാരിയാണ് തെർമോക്കോൾ എന്ന് ഒരു ഗൂഗിൾ സെർച്ചിൽ കണ്ടെത്താമെന്നിരിക്കെയാണ് ഈ അബദ്ധം ബജറ്റു നിർദ്ദേശമായത്.

13620063_1402387316443655_2953414822030025311_n

പുനരുപയോഗം സാധ്യമല്ലാത്ത പദാർത്ഥമാണ് തെർമോക്കോൾ. അതു കത്തിച്ചാലുണ്ടാകുന്നത് കാൻസറിനു കാരണമാകുന്ന വാതകങ്ങളും. തെർമോക്കോൾ പാത്രങ്ങളിൽ വിളമ്പുന്ന ആഹാരം കഴിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്ന് വിദഗ്ധർ പറയുന്നു. മനുഷ്യനും മൃഗങ്ങൾക്കും പരിസ്ഥിതിയ്ക്കുമൊക്കെ ഒരുപോലെ അപകടകാരിയാണ് തെർമോക്കോൾ ഉൽപന്നങ്ങൾ.

1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പു പ്രകാരം പ്ലാസ്റ്റിക്, ഫ്ലക്സ് പദാർത്ഥങ്ങൾക്കൊപ്പം തെർമോക്കോൾ പ്ലേറ്റുകളും കപ്പുകളും ഇക്കഴിഞ്ഞ മാർച്ചിലാണ് കർണാടക സർക്കാർ നിരോധിച്ചത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും നിരോധനമുറപ്പു വരുത്താനുളള ചുമതല നൽകിയിരുന്നു. നിയമം ലംഘിക്കുന്നവർക്ക് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ പത്തൊമ്പതാം വകുപ്പ് പ്രകാരമുളള ശിക്ഷയും വ്യവസ്ഥ ചെയ്തു.

നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ച് ഉത്തരാഖണ്ഡ്, പഞ്ചാബ് സർക്കാരുകളും തെർമോക്കോൾ ഉൽപന്നങ്ങളുടെ ഉപയോഗം നിരോധിച്ചു കഴിഞ്ഞു. ഇക്കൊല്ലമാണ് രണ്ടുത്തരവുകളും ഇറങ്ങിയത്. പൂണെ മുനിസിപ്പൽ കോർപറേഷൻ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളും നിരോധനത്തിന്റെ വഴിയിലാണ്.

യഥാർത്ഥത്തിൽ തെർമോക്കോളും പ്ലാസ്റ്റിക്കാണ്. പോളിസ്റ്റൈറീൻ നാരുകൾ മറ്റു രാസവസ്തുക്കൾക്കൊപ്പം പെന്റേൻ വാതകത്തിലേയ്ക്കു പമ്പു ചെയ്താണ് തെർമോക്കോൾ ഉണ്ടാക്കുന്നത്. പോളിസ്റ്റൈറീനും ഒരിനം പ്ലാസ്റ്റിക്കു തന്നെയാണ്.

പ്രമുഖ പരിസ്ഥിതിപ്രവർത്തകനും ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് തോമസ് ഐസക്കിന്റെ പ്രവർത്തനങ്ങളോടു സഹകരിക്കുന്ന പരിസ്ഥിതി പ്രവർത്തകനായ കെ എൻ ഷിബു, റെജി പി ജോർജ് എന്നിവർ ഈ നിർദ്ദേശത്തിനെതിരെ ഇതിനകം പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. വരും ദിനങ്ങളിലും കടുത്ത എതിർപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്.

റെജി പി. ജോർജ്ജിന്റെ പോസ്റ്റ്:

ബജറ്റിൽ ഏറെ സന്തോഷിപ്പിച്ചത് 60 വയസു കഴിഞ്ഞവർക്ക് എല്ലാം പെൻഷൻ എന്നതാണ്. വാർദ്ധക്യത്തിനു പരിഗണന ലഭിച്ചു എന്നത് 50 വയസ് ക...

Posted by Regi George on 8 July 2016

Read More >>