മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ വീണ്ടും വനിതാ പ്രധാനമന്ത്രി; തെരേസ മേ ഇന്ന് സ്ഥാനമേൽക്കും

ബ്രിട്ടന്റെ അന്‍പത്തിനാലാമത്തെ പ്രധാനമന്ത്രിയാണ് തെരേസ. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ആന്‍ഡ്രിയ ലീഡ്‌സം പിന്മാറിയതിനെ തുടര്‍ന്നാണ് തെരേസ പദവിയിലെത്തിയത്. ഇന്നലെ ഡേവിഡ് കാമറൂണ്‍ തന്റെ മന്ത്രിസഭയുടെ അവസാന യോഗം ചേര്‍ന്നു. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും കാമറൂണിന്റെ രാജി.

മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം  ബ്രിട്ടനില്‍ വീണ്ടും  വനിതാ പ്രധാനമന്ത്രി; തെരേസ മേ ഇന്ന് സ്ഥാനമേൽക്കും

ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ആദ്യമായി ബ്രിട്ടനില്‍ വീണ്ടും ഒരു വനിതാ പ്രധാനമന്ത്രി. നിലവില്‍ ആഭ്യന്തരമന്ത്രിയായ തെരേസ മേയെ ഇന്നലെ  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. രാവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറും. ഉച്ചകഴിഞ്ഞാണ് തെരേസ മേ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്. ബ്രിട്ടന്റെ അന്‍പത്തിനാലാമത്തെ പ്രധാനമന്ത്രിയാണ് തെരേസ. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ആന്‍ഡ്രിയ ലീഡ്‌സം പിന്മാറിയതിനെ തുടര്‍ന്നാണ് തെരേസ പദവിയിലെത്തിയത്. ഇന്നലെ ഡേവിഡ് കാമറൂണ്‍ തന്റെ മന്ത്രിസഭയുടെ അവസാന യോഗം ചേര്‍ന്നു. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും കാമറൂണിന്റെ രാജി.


അതേസമയം,ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വത്തിനായുള്ള മത്സരവും മുറുകിയാതോടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു വനിതയെത്താന്‍ സാധ്യതയേറെയാണ്. ലേബര്‍ പാര്‍ട്ടി നേതൃത്വത്തിനായി ഏന്‍ജല ഈഗിള്‍ അവകാശം ഉന്നയിച്ചതോടെ ജെറിമി കോര്‍ബിന്റെ സ്ഥാനവും ഭീഷണിയിലായത്. ഇന്ന് ഉച്ചകഴിഞ്ഞു ചേരുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി വിഷയം ചര്‍ച്ച ചെയ്യും. ഏന്‍ജല ഈഗിളിനെ അനുകൂലിച്ച് 51 നാമനിര്‍ദേശ പത്രികകളാണു ലഭിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്റെ ക്യാമ്പില്‍ വിള്ളല്‍ വീഴ്ത്താന്‍ ഏന്‍ജലയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തന്റെ പേര് ബാലറ്റ് പേപ്പറില്‍ ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നു കോര്‍ബിന്‍ അറിയിച്ചിട്ടുണ്ട്.

Read More >>