ഗുജറാത്തില്‍ രണ്ട് ദളിതരുടെ ചന്തിക്കടിച്ചതാണോ നിങ്ങള്‍ക്ക് വലിയ പ്രശ്നം; ചാനല്‍ ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്

ഗുജറാത്തിലെ ദളിത് വിജയത്തില്‍ ഉത്തരം മുട്ടിയപ്പോള്‍ പ്രകോപനവും അധിക്ഷേപവും നിറഞ്ഞ പരാമര്‍ശവുമായി രംഗത്തെത്തിയ മോഹന്‍ദാസിനും ആര്‍എസ്എസ് നേതൃത്വത്തിനുമെതിരെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് മോഹന്‍ദാസ് പ്രസ്തുത പരാമര്‍ശം നടത്തിയത്.

ഗുജറാത്തില്‍ രണ്ട് ദളിതരുടെ ചന്തിക്കടിച്ചതാണോ നിങ്ങള്‍ക്ക് വലിയ പ്രശ്നം; ചാനല്‍ ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്

ചാനല്‍ ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ആര്‍എസ് നേതാവ് ടിജി മോഹന്‍ദാസ്. ഗുജറാത്തില്‍ ദളിത് വിഷയത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരെഅതിശക്തമായി ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലെ ചോദ്യത്തിനാണ് വിവാദ പരാമര്‍ശവുമായി മോഹന്‍ദാസ് രംഗത്തെത്തിയത്. ഗുജറാത്തില്‍ രണ്ട് ദളിതരുടെ ചന്തിക്കടിച്ചതാണോ നിങ്ങള്‍ക്ക് വലിയ പ്രശ്നം എന്ന പരാമര്‍ശമാണ് ചര്‍ച്ചയ്ക്കിടയില്‍ മോഹന്‍ദാസ് ഉപയോഗിച്ചത്.

ഗുജറാത്തിലെ ദളിത് വിഷയത്തില്‍ ഉത്തരം മുട്ടിയപ്പോള്‍ പ്രകോപനവും അധിക്ഷേപവും നിറഞ്ഞ പരാമര്‍ശവുമായി രംഗത്തെത്തിയ മോഹന്‍ദാസിനും ആര്‍എസ്എസ് നേതൃത്വത്തിനുമെതിരെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് മോഹന്‍ദാസ് പ്രസ്തുത പരാമര്‍ശം നടത്തിയത്. സാമൂഹിക പ്രവര്‍ത്തകന്‍ സണ്ണി എം കപിക്കാട്, ആംആദ്മി കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍, മാധ്യമ പ്രവര്‍ത്തകന്‍ എഎം ജിഗീഷ് എന്നിവര്‍ക്കൊപ്പമായിരുന്നു മോഹന്‍ദാസ് ചര്‍ച്ചയില്‍ പങ്കെടുത്തത്.


ഗുജറാത്തിലും രാജ്യത്ത് മുഴുവനും ദളിതര്‍ക്ക് നേരെ ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങളുടെ ചരിത്രവും വര്‍ത്തമാന സാഹചര്യവും സണ്ണി എം കപിക്കാടും ജീഗിഷും വസ്തുതകള്‍ നിരത്തി വിവരിച്ചപ്പോഴാണ് മോഹന്‍ദാസ് പരാമര്‍ശത്തിലേക്ക് കടന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ജീഗിഷിന് 2011ല്‍ മാത്രമാണ് നേരം വെളുത്തതെന്ന് വിമര്‍ശിച്ച മോഹന്‍ദാസ് പിന്നാലെ ദളിതരുടെ ചന്തിക്കടിച്ചതാമണാ വലിയ വിഷയമെന്ന പ്രസ്താവന നടത്തുകയായിരുന്നു.

കേരളത്തില്‍ ആദിവാസികളുടെ ഭൂമി പിടിച്ചെടുത്തപ്പോള്‍ ഈ പറയുന്നവര്‍ എവിടെയായിരുന്നു. 1970 മുതല്‍ 99 വരെയായി കേരളത്തിലെ ആദിവാസി ഭൂമികളുടെ കയ്യേറ്റങ്ങള്‍ ക്രമപ്പെടുത്തിക്കൊണ്ട് പലതവണ നിയമം കൊണ്ടുവന്നപ്പോഴും ഈ പറയുന്നവരെ കണ്ടില്ല. ആ സമയം നിങ്ങളുടെയൊക്കെ ദളിത് പ്രേമം എവിടെപ്പോയിരുന്നു. ഗുജറാത്തില്‍ രണ്ടുപേരുടെ ചന്തിക്കടിച്ചപ്പോള്‍ നിങ്ങള്‍ അത് വലിയ സംഭവമായി കാണിച്ച് രംഗത്ത് വന്നിരിക്കുന്നു. ഞാന്‍ വിനുവിനോട് (വാര്‍ത്ത അവതാരകന്‍) കൂടിയാണ് ചോദിക്കുന്നത്. നാണമില്ലേ നിങ്ങള്‍ക്ക്. ഇതൊന്നുമല്ല മാധ്യമപ്രവര്‍ത്തനം- മോഹന്‍ദാസ് പറയുന്നു.

കുറേ മാധ്യമങ്ങള്‍ ചേര്‍ന്ന് ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ് ഗുജറാത്ത്, ഉത്തരാഖണ്ഡ്, അസാം എന്നിങ്ങനെ പറയുന്നതെന്നും മോഹന്‍ദാസ് ആരോപിച്ചു. കേരളത്തിലെ ഇഷ്യൂ എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലെന്നും മോഹന്‍ദാസ് ചര്‍ച്ചയില്‍ ചോദിച്ചു.

Read More >>