ധാക്കയില്‍ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 5 മരണം; 60 പേരെ ഭീകരര്‍ ബന്ദികളാക്കി

ഹോട്ടലില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് ഇറ്റാലിയന്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെടുകയഒം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുപതു വിദേശികളടക്കം 60 പേരെ ഭീകരര്‍ ബന്ദികളാക്കിയിരിക്കുകയാണ്.

ധാക്കയില്‍ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 5 മരണം; 60 പേരെ ഭീകരര്‍ ബന്ദികളാക്കി

ധാക്കയില്‍ ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് മരണം. വെള്ളിയാഴ്ച ധാക്കയിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയിലാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയത്. ഹോട്ടലില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് ഇറ്റാലിയന്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുപതു വിദേശികളടക്കം 60 പേരെ ഭീകരര്‍ ബന്ദികളാക്കിയിരിക്കുകയാണ്.

ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഭീകരര്‍ ബന്ദികളാക്കിയവരില്‍ ഇന്ത്യക്കാര്‍ ഇല്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ധാക്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറാണു ഇക്കാര്യം സ്ഥിരീകരിച്ചത്. ബംഗ്ലാദേശിലെ നയതന്ത്രകാര്യലയത്തിനു സമീപമായിരുന്ന ആക്രമണം നടന്നത്. ഇന്ത്യന്‍ നയതന്ത്ര കാര്യലയത്തിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Read More >>