ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; 76 മരണം

ആളുകള്‍ക്കിടയിലേക്ക് ഭീകരന്‍ ട്രക്ക് ഇടിച്ച് കയറ്റുകയായിരുന്നു. 76 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; 76 മരണംപാരീസ്: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. നൈസിലാണ് ഭീകരാക്രമണം ഉണ്ടായത്.


ഫ്രാന്‍സിന്റെ ദേശീയ ദിനമായ ഇന്നലെ (ജൂലൈ 14) രാത്രി വൈകിയാണ്  ട്രക്കിലെത്തിയ അക്രമി ആള്‍കൂട്ടത്തിന് നേരെ വാഹനമിടിച്ച് കയറ്റിയതും വെടിയുതിര്‍ത്തതും. സംഭവത്തില്‍ 76 പേര്‍ മരണപ്പെടുകയും നൂറുകളക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തി.

france1

നടന്നത് ഭീകരാക്രമണമാണെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ ഒലന്ദ് വിദേശയാത്ര വെട്ടിച്ചുരുക്കി ഫ്രാന്‍സിലേക്ക് തിരിച്ചു. ഇസ്ലമിക് സ്റ്റേറ്റാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും ആരും തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇക്കഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

ആയിരക്കണക്കിനാളുകളാണ്  ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നൈസ് നഗരത്തില്‍ തടിച്ചുകൂടിയത്. കരിമരുന്ന് പ്രയോഗവും മറ്റും കണ്ടുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്കാണ് അമിത വേഗതയിലെത്തിയ വലിയ ട്രക്ക് ഇടിച്ച് കയറിയത്.

france2ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ നിന്ന് ഡ്രൈവര്‍ ആള്‍കൂട്ടത്തിന് നേരെ ട്രക്കിലിരുന്ന് കൊണ്ട് തന്നെ വെടിവച്ചു തുടങ്ങിയപ്പോഴാണ് സംഭവം അപകടമല്ലെന്ന് മനസിലാക്കിയ പോലീസ് ഇടപെടുന്നതും ട്രക്കിന് നേരെ വെടിവയ്ക്കുന്നതും.

ട്രക്കിനുള്ളില്‍ നിന്ന് നിരവധി തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തു. ആക്രമണത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജനങ്ങള്‍ തെരുവിലൂടെ ഓടി രക്ഷപെടുന്ന മൊബൈല്‍ ക്യാമറാദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

france3

Read More >>