ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ

എല്ലാ വിഭാഗങ്ങളുടേയും പരമ്പരാഗത നിയമങ്ങളെ അംഗീകരിക്കുന്ന നിയമങ്ങളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് എന്നാണ് വിശ്വാസം. അങ്ങനെയെങ്കില്‍ ഇന്ത്യ മുഴുവന്‍ അംഗീകരിക്കുന്ന ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരണമെന്നാണ് ആഗ്രഹമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ

തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരേ സിവില്‍ കോഡ് നിലവില്‍ വരുന്നത് ജനങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് ഉപകരിക്കുമെന്ന് സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ വിഭാഗവുമായി സമവായത്തില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗങ്ങളുടേയും പരമ്പരാഗത നിയമങ്ങളെ അംഗീകരിക്കുന്ന നിയമങ്ങളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് എന്നാണ് വിശ്വാസം. അങ്ങനെയെങ്കില്‍ ഇന്ത്യ മുഴുവന്‍ അംഗീകരിക്കുന്ന ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരണമെന്നാണ് ആഗ്രഹമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

അതിനിടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് എതിരെ മുസ്ലീം ലീഗും കോണ്‍ഗ്രസും പരസ്യമായി രംഗത്തെത്തിയിരുന്നു.