നടുക്കടലില്‍ ദിശയറിയാതെ കോണ്‍ഗ്രസ്; രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ

കപട ആദര്‍ശ നേതൃത്വങ്ങളാണ് കോണ്‍ഗ്രസിന്റെ കുഴി തോണ്ടുന്നതെന്ന് വിളിച്ചു പറയാന്‍ നാവുയരാത്ത യുവത്വത്തെ ഓര്‍ത്ത് സഹതാപം തോന്നുന്നു എന്നും ലേഖനം വിമര്‍ശിക്കുന്നു. ചിലരുടെ റിട്ടയര്‍മെന്റ് ജീവിതത്തിലെ തമാശയായി കോണ്‍ഗ്രസ് മാറുമ്പോള്‍ തകര്‍ന്നടിയുന്നത് ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഊര്‍ജസ്വലതയും പ്രസരിപ്പുമാണ്. ഇവര്‍ക്ക് എതിരെ വിരല്‍ ചൂണ്ടുവാന്‍ യുവത്വം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ദുരവസ്ഥ.

നടുക്കടലില്‍ ദിശയറിയാതെ കോണ്‍ഗ്രസ്; രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ

തിരുവനന്തപുരം: കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാര്‍ സഭ. സീറോ മലബാര്‍ സഭയുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനമുള്ളത്. അഞ്ച് പതിറ്റാണ്ടിലേറെയായി അധികാരത്തിലിരുന്ന ദേശീയ പ്രസ്ഥാനം ഇന്ന് ദിശയറിയാതെ നെട്ടോട്ടമോടുകയാണെന്ന് ലേഖനം വിമര്‍ശിക്കുന്നു. സ്വയം വരുത്തിവച്ച തകര്‍ച്ചയയുടെ ഇരുട്ടറയിലാണ് കോണ്‍ഗ്രസ് എന്നും ലേഖനം പറയുന്നു.

പശ്ചിമ ബംഗാളില്‍ ഒരു കാലത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി ആയിരുന്ന മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസായി അധികാരത്തില്‍ തുടരുന്ന് കണ്ടു പഠിക്കേണ്ടതാണ്. പതിറ്റാണ്ടുകള്‍ ബംഗാള്‍ ഭരിച്ച സിപിഐഎമ്മുമായി കൂട്ടുചേര്‍ന്നിട്ടും കോണ്‍ഗ്രസിന്റെ സ്ഥിതി അതി ദയനീയമായി. സിപിഐഎം ഭരിക്കുന്ന തൃപുരയില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആറ് പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയിലും ഉത്തരഖണ്ഡിലും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തെലങ്കാനയില്‍ ആകട്ടേ രണ്ട് സീറ്റ് മാത്രമാണുള്ളത്. പ്രമുഖമായ ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസ് അധികാരത്തിലില്ലെന്ന് മാത്രമല്ല, ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇന്ദിരാ ഗാന്ധിയില്‍ നിന്ന് മരുമകളിലൂടെ ചെറുമകനിലേക്ക് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുമ്പോള്‍ തിരിച്ചുവരവിന്റെ പ്രതീക്ഷ അസ്തമിച്ചോ എന്നും വിമര്‍ശിക്കുന്നു.


കപട ആദര്‍ശ നേതൃത്വങ്ങളാണ് കോണ്‍ഗ്രസിന്റെ കുഴി തോണ്ടുന്നതെന്ന് വിളിച്ചു പറയാന്‍ നാവുയരാത്ത യുവത്വത്തെ ഓര്‍ത്ത് സഹതാപം തോന്നുന്നു എന്നും ലേഖനം വിമര്‍ശിക്കുന്നു. ചിലരുടെ റിട്ടയര്‍മെന്റ് ജീവിതത്തിലെ തമാശയായി കോണ്‍ഗ്രസ് മാറുമ്പോള്‍ തകര്‍ന്നടിയുന്നത് ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഊര്‍ജസ്വലതയും പ്രസരിപ്പുമാണ്. ഇവര്‍ക്ക് എതിരെ വിരല്‍ ചൂണ്ടുവാന്‍ യുവത്വം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ദുരവസ്ഥ. വളര്‍ച്ചയിലും തളര്‍ച്ചയിലും നെഞ്ചു നിവര്‍ത്തി നിന്ന് കണ്ണിറുക്കി കള്ളച്ചിരിയോടെ  മലപോലെ വരുന്ന വമ്പന്‍ പ്രശ്‌നങ്ങളേയും  നിസാരവത്കരിച്ച് നേട്ടങ്ങള്‍ കൊയ്ത രാഷ്ട്രീയ തന്ത്രശാലിയുടെ കൈകളില്‍ വളര്‍ന്ന കോണ്‍ഗ്രസായിരുന്നു ജനങ്ങളെ സ്‌നേഹിച്ച കോണ്‍ഗ്രസ് എന്ന് ശത്രുക്കള്‍ പോലും പറയും.

കോണ്‍ഗ്രസ് വിമുക്ത ഭാരതമല്ല കോണ്‍ഗ്രസ് ശക്ത ഭാരതമാണ് വേണ്ടതെന്ന് അണികളേയും പൊതു സമൂഹത്തേയും പറഞ്ഞു പഠിപ്പിക്കുവാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ ദേശീയ തലത്തില്‍ ഉയര്‍ന്നു വരണം. പ്രിയങ്കാ ഗാന്ധിയാകും ഇനി കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്. ഈ ശ്രമം കൂടി പരാജയപ്പെട്ടാല്‍ പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച ഒരു പ്രസ്ഥാനത്തിന്റെ മരണമണി മുഴങ്ങുകയായെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

Read More >>