വിഎസിന് മേലുണ്ടായ സമ്മര്‍ദ്ദമാണ് മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് കെ.സുരേഷ് കുമാര്‍ ഐഎഎസ്

പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വിഎസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായി. ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ വിഎസ് അച്യുതാനന്ദനാണ് ആവശ്യപ്പെട്ടതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് കുമാറിന്റെ തുറന്ന് പറച്ചില്‍

വിഎസിന് മേലുണ്ടായ സമ്മര്‍ദ്ദമാണ് മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് കെ.സുരേഷ് കുമാര്‍ ഐഎഎസ്

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനുമേലുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നാണ് മൂന്നാര്‍ ദൗത്യം പരാജയപ്പെടാനുള്ള കാരണമെന്നു ദൗത്യത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായിരുന്നു കെ.സുരേഷ് കുമാര്‍. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വിഎസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായി. ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ വിഎസ് അച്യുതാനന്ദനാണ് ആവശ്യപ്പെട്ടതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് കുമാറിന്റെ തുറന്ന് പറച്ചില്‍


മൂന്ന് മാസം നിശ്ചയിച്ച ദൗത്യം 28 ദിവസം കൊണ്ടാണ് അവസാനിപ്പിച്ചത്. സിപിഐയുടെ ഓഫീസിനടുത്തെത്തിയപ്പോഴാണ് ദൗത്യം അവസാനിപ്പിച്ചത്. സിപിഐയുടേത്  ഓഫീസ് അല്ലെന്നും ബഹുനില റിസോര്‍ട്ട് ആണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പികെ വാസുദേവന്‍ നായരുടെ പേരില്‍ സിപിഐ വ്യാജ പട്ടയമുണ്ടാക്കി. സിപിഐയുമായി ദൗത്യം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായെന്ന് വിഎസ് പറഞ്ഞിരുന്നു. മൂന്നാറിലെ കയ്യേറ്റക്കാര്‍ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായിണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

Story by
Read More >>