ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

വി.എസിന്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന സംസ്ഥാന സർക്കാറിന്റെ നിലപാടും കൗതുകമുണർത്തി.

ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

വിചാരണക്കോടതിയിൽ ഹർജി നൽകാൻ നിർദ്ദേശിച്ചു കൊണ്ട് ഐസ്ക്രീം പാർലർ കേസിൽ വി.എസ്.അച്ചുതാനന്ദൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഐസ്ക്രീം പാർലർ കേസ് അട്ടിമറിക്കുകയാണെന്നും അതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വി.എസ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്.

വി.എസിന്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന സംസ്ഥാന സർക്കാറിന്റെ നിലപാടും കൗതുകമുണർത്തി. വി.എസ് രാഷ്ട്രീയമായ സമീപനം മാത്രമാണ് ഈ ഹർജിയിൽ സ്വീകരിച്ചിരിക്കുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയ

ർ അഭിഭാഷകൻ കെ.വേണുഗോപാൽ കോടതിയിൽ പറഞ്ഞത്.


പ്രതികൾ വൻ സ്വാധീനമുള്ളവരാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ നിയമോപദേശകനായ അഡ്വക്കേറ്റ് ജനറൽ എം.കെ ദാമോദരൻ കേസ് അട്ടിമറിക്കുവാൻ ശ്രമിച്ചു എന്നെല്ലാമായിരുന്നു വി.എസിന്റെ അഡ്വക്കേറ്റിന്റെ വാദം.

വാദം കേട്ട സുപ്രീം കോടതി വിമർശനങ്ങളോടെയാണ് വി.എസിന്റെ ഹർജി തള്ളിയത്. ഹർജിക്കാരന്റെ രാഷ്ട്രീയ വൈരാഗ്യം തീർക്കുവാൻ കോടതിക്ക് സമയമില്ലെന്നും, കോടതിയ്ക്ക് തീർപ്പാക്കാൻ മറ്റ് പല കാര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Read More >>