ബിസിസിഐയെ പൂട്ടാന്‍ ഒരുങ്ങി സുപ്രീം കോടതി; ലോധ റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം

ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബിസിസിഐ) ഭാരവാഹിത്വത്തിലേക്ക് രാഷ്ട്രീയക്കാര്‍ വേണ്ടെന്ന ലോധ കമ്മറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതി ശരിവച്ചു

ബിസിസിഐയെ പൂട്ടാന്‍ ഒരുങ്ങി സുപ്രീം കോടതി; ലോധ റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബിസിസിഐ) ഭാരവാഹിത്വത്തിലേക്ക് രാഷ്ട്രീയക്കാര്‍ വേണ്ടെന്ന ലോധ കമ്മറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതി ശരിവച്ചു. ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പത്തോളം ശുപാര്‍ശകള്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് കാണിച്ച് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

ബിസിസിഐയെ പരിഷ്‌കരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ആര്‍എം ലോധ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആറ് മാസത്തിനകം പൂര്‍ണമായും നടപ്പാക്കണമെന്നും 70 വയസ് പിന്നിട്ട ആരും ബിസിസിഐ ഭാരവാഹിത്വം വഹിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരിക, വാതുവയ്പ്പ് നിയമവിധേയമാക്കുക തുടങ്ങിയ കമ്മറ്റി നിരീക്ഷണങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്നു നിരീക്ഷിച്ച കോടതി ഒന്നിലധികം അസോസിയേഷനുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ക്ക് വോട്ടവകാശം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചു.

Read More >>