കടലാടിപ്പാറയില്‍ ബോക്‌സൈറ് ഖനനം അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ

ഖനനത്തിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഖനനത്തിനോ പഠനത്തിനോ എത്തുന്ന കമ്പനി പ്രതിനിധികളെ തടയുമെന്നും മേഖലാ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

കടലാടിപ്പാറയില്‍ ബോക്‌സൈറ് ഖനനം അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ

കാസര്‍ഗോഡ്: കടലാടിപ്പാറയിലെ ബോക്‌സൈറ് ഖനനം അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ. ആശാപുര കമ്പനി ജനകീയ സമരങ്ങളോട് കാണിക്കുന്ന വെല്ലുവിളി അനുവദിക്കാന്‍ കഴിയില്ലെന്നും ഡിവൈഎഫ്‌ഐ ബിരിക്കുളം മേഖലാ കമ്മിറ്റി. രാഷ്ട്രീയം നോക്കാതെ ഖനനവിരുദ്ധ സമരത്തില്‍ ഡിവൈഎഫ്‌ഐ നേതൃനിരയില്‍ ഉണ്ടാകുമെന്നും മേഖലാ കമ്മിറ്റി പ്രഖ്യാപിച്ചു.
ഖനനത്തിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഖനനത്തിനോ പഠനത്തിനോ എത്തുന്ന കമ്പനി പ്രതിനിധികളെ തടയുമെന്നും മേഖലാ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കെ. മണി അധ്യക്ഷനായി ചേര്‍ന്ന മേഖലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.

Read More >>