തെരുവുനായ കടിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തെരുവു നായയുടെ ആക്രമണം കാരണം അപകടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്

തെരുവുനായ കടിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: തെരുവു നായയുടെ ആക്രമണം കാരണം അപകടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.

കടിയേറ്റയാള്‍ക്ക് മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ പരിക്കേറ്റവര്‍ക്ക് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാമെന്നും കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെബി കോശിയുടെ ഉത്തരവില്‍ പറയുന്നുതിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണത്താല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ പി.കെ. രാജു ഫയല്‍ചെയ്ത കേസിലാണ് ഉത്തരവ്.

Read More >>