നമ്പറിട്ട സ്റ്റേറ്റ് കാറുകള്‍ ഇനി നിരത്തിലിറങ്ങില്ല

നമ്പർ പ്ലേറ്റുകൾ മറച്ചു വച്ചു പ്രത്യേക നമ്പർ മാത്രം പ്രദർശിപ്പിക്കുന്ന കീഴ്‌വഴക്കം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

നമ്പറിട്ട സ്റ്റേറ്റ് കാറുകള്‍ ഇനി നിരത്തിലിറങ്ങില്ല

തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾ തിരിച്ചറിയുന്നത് അവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച നമ്പറുകളിലൂടെയാണ്. ഒന്നാം നമ്പര്‍ കാറില്‍ മുഖ്യമന്ത്രി, അങ്ങനെ തുടങ്ങി ഓരോ മന്ത്രിമാര്‍ക്കും അവരവരുടെതായ നമ്പറുകള്‍. എന്നാല്‍ മോട്ടോർ വാഹന നിയമപ്രകാരം അനുവദിച്ച റജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെ ഈ നമ്പറുകള്‍ മാത്രം പ്രദർശിപ്പിച്ച് യാത്ര ചെയ്യുന്ന രീതി അവസാനിക്കുന്നു.

നമ്പർ പ്ലേറ്റുകൾ മറച്ചു വച്ചു പ്രത്യേക നമ്പർ മാത്രം പ്രദർശിപ്പിക്കുന്ന കീഴ്‌വഴക്കം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പകരം സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്രയും റജിസ്ട്രേഷൻ നമ്പരും പ്രദർശിപ്പിക്കും.

നമ്പർ പ്ലേറ്റിന്റെ പുതിയ രൂപകൽപന തയാറാക്കാൻ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് കുറിപ്പ് നൽകി.