താലപ്പൊലിയും കാത്തുനില്‍പ്പും വേണ്ടെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിന് പുല്ലുവില; പച്ചക്കറിക്കൃഷി വികസനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് കുട്ടികള്‍ മന്ത്രിയെ കാത്തു നിന്നത് ഒന്നരമണിക്�

സ്‌കൂള്‍ ഫാം ക്ലബ്ബിലെ വിദ്യാര്‍ഥികളാണു താലപ്പൊലിക്കു പകരം കൈയില്‍ സ്വാഗത ബാനറുമായിട്ടായിരുന്നു കുട്ടികള്‍ കാത്തു നിന്നത്. മന്ത്രി രണ്ടു മണിക്ക് എത്തുമെന്നായിരുന്നു അധ്യാപകര്‍ കുട്ടികളോട് പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ മണി മൂന്നരയായിരുന്നു.

താലപ്പൊലിയും കാത്തുനില്‍പ്പും വേണ്ടെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിന് പുല്ലുവില; പച്ചക്കറിക്കൃഷി വികസനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് കുട്ടികള്‍ മന്ത്രിയെ കാത്തു നിന്നത് ഒന്നരമണിക്�

കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള താലപ്പൊലിയും കുട്ടികളുടെ കാത്തുനില്‍പ്പും വേണ്ട്. സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരത്തിലേറിയ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പ്രധാന ഉത്തരവായിരുന്നു അത്. എന്നാല്‍ ആ ഉത്തരവിന് മാസങ്ങള്‍ കഴിഞ്ഞിട്ടും പുല്ലുവിലതന്നെ. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ സമഗ്ര പച്ചക്കറിക്കൃഷി വികസനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കേണ്ട മന്ത്രി വി.എസ്. സുനില്‍കുമാറിനെ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ കാത്തുനിന്നത് ഒന്നരമണിക്കൂറാണ്.

സ്‌കൂള്‍ ഫാം ക്ലബ്ബിലെ വിദ്യാര്‍ഥികളാണു താലപ്പൊലിക്കു പകരം കൈയില്‍ സ്വാഗത ബാനറുമായിട്ടായിരുന്നു കുട്ടികള്‍ കാത്തു നിന്നത്. മന്ത്രി രണ്ടു മണിക്ക് എത്തുമെന്നായിരുന്നു അധ്യാപകര്‍ കുട്ടികളോട് പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ മണി മൂന്നരയായിരുന്നു.

വൈകിയതിന് ക്ഷമ ചോദിച്ചുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയുടെ സമാപനദിവസമായതിനാലാണു വൈകിയതെന്നു സൂചിപ്പിച്ച് മന്ത്രി കുട്ടികളോടും അധ്യാപകരോടും ക്ഷമ ചോദിച്ചു. തുടര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് മടങ്ങുകയായിരുന്നു.

Read More >>